നാല് വർഷത്തിന് ശേഷം വീണ്ടും മലയാളത്തിലേയ്ക്ക് തിരിച്ചുവരവ് നടത്തി റഹ്മാൻ. റഹ്മാനും ഭരതും ആദ്യമായി ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ത്രില്ലർ സമാറ ആഗസ്റ്റ് 11ന് തിയേറ്ററിലെത്തും. ചാൾസ് ജോസഫ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ റഹ്മാനോടൊപ്പം ഭരത്, ബിനോജ് വില്ല്യ, സഞ്ജന ദീപു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
പീകോക്ക് ആർട്ട് ഹൗസിന്റെ ബാനറിൽ എം കെ സുഭാകരൻ, അനുജ് വർഗ്ഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്നാണ് സമാറ നിർമ്മിച്ചിരിക്കുന്നത്. കുളു മണാലി, ധർമ്മശാല, ജമ്മു കാശ്മീർ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം കശ്മീരിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് സമാറ. ചിത്രത്തിന്റെ ഛായാഗ്രഹണം: സിനു സിദ്ധാർത്ഥ്, പശ്ചാത്തലസംഗീതം: ഗോപി സുന്ദർ, സംഗീത സംവിധാനം: ദീപക് വാരിയർ, എഡിറ്റർ: ആർ ജെ പപ്പൻ, സംഘട്ടനം: ദിനേശ് കാശി എന്നിവരാണ്. മാജിക് ഫ്രെയിംസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.