റാഫേൽ നഡാൽ സൗദി ടെന്നീസ് ഫെഡറേഷൻ അംബാസഡർ 

Date:

Share post:

പ്രശസ്ത ടെന്നീസ്​ തരം റാഫേൽ നഡാലിനെ സൗദി ടെന്നീസ് ഫെഡറേഷൻ അംബാസഡറായി നിയമിച്ചു. കുട്ടികളെ പരിശീലിപ്പിക്കുന്നതിനും ടെന്നീസിൽ താൽപര്യം വർധിപ്പിക്കാനും താരം ഇനി മുതൽ എല്ലാ വർഷവും സൗദി അറേബ്യയിൽ കുറച്ച് സമയം ചെലവഴിക്കുമെന്ന്​ സൗദി ടെന്നീസ്​ ഫെഡറേഷൻ അറിയിച്ചു. കൂടാതെ സൗദിയിൽ പരിശീലന അക്കാദമി സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്നും അധികൃതർ പറഞ്ഞു.

സൗദിയിൽ ടെന്നീസ് വികസിപ്പിക്കാൻ വലിയ സാധ്യതകൾ കാണുന്നുണ്ടെന്ന് അംബാസഡറായി നിയമിതനായതിന് ശേഷം റാഫേൽ നഡാൽ പറഞ്ഞു. പരിക്കിനെത്തുടർന്ന് ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് താരം പിന്മാറിയിരുന്നു​. സൗദിയിൽ എല്ലായിടത്തും വളർച്ചയും പുരോഗതിയുമാണ്​ കാണാൻ കഴിയുന്നത്​. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവാനാണെന്നും റാഫേൽ നഡാൽ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

തുടർച്ചയായി രണ്ട് സെഞ്ചുറിയും രണ്ട് ഡക്കും; നാണക്കേടിന്റെ റെക്കോർഡുമായി സഞ്ജു

തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ...

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...