രാജുവേട്ടാ എന്ന് മേയർ വിളിച്ചു… വന്ന് കളയാമെന്ന് വിചാരിച്ചെന്ന് പൃത്വിരാജ്

Date:

Share post:

‘ജീവിതത്തിൽ ആദ്യമായാണ് തന്നെ ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് പരിപാടിയിലേക്ക് ക്ഷണിക്കുന്നത്’ നടൻ പൃഥ്വിരാജ് തിരുവനന്തപുരത്ത് പറഞ്ഞ വാക്കുകളാണിത്. കിഴക്കേക്കോട്ട മേൽപ്പാലത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ അഭിമാനം അനന്തപുരി സെൽഫി കോർണറിന്റെ ഉദ്ഘാടനം നിർവഹിച്ചത് പൃഥ്വിരാജ് ആണ്. ഉൽഘാടന പ്രസംഗത്തിൽ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ നിറയെ.

ഒരുപാട് നാളുകൾക്ക് ശേഷമാണ് തന്റെ ഒരു സിനിമ തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. അതേസമയം തന്നെ യാദൃച്ഛികമായി ഇതുപോലൊരു പൊതുപരിപാടി ഷെഡ്യൂൾ ചെയ്യപ്പെടാനും അതിൽ ക്ഷണം ലഭിക്കാനും ഭാഗ്യം ലഭിച്ച വ്യക്തിയാണ് താനെന്നും പൃഥ്വിരാജ് പ്രസംഗത്തിൽ പറയുന്നു. സിനിമ താരങ്ങൾക്ക് പ്രത്യേകിച്ച് ജന്മ നാട്ടിൽ പരിപാടിക്ക് വളരെ സന്തോഷമാണ് . എന്നാൽ തന്റെ യഥാർത്ഥ സന്തോഷം എന്താണെന്ന് വെച്ചാൽ പഠിക്കുന്ന കാലത്ത് പഴവങ്ങാടിയിൽ നിന്നും കിഴക്കേകോട്ട വരെയുളള റോഡിലാണ് സ്ഥിരം പൊലീസ് ചെക്കിങ്. ബൈക്കിൽ സ്പീഡിൽ പോയതിന് പല തവണ തടഞ്ഞിട്ടുണ്ട്. ആ വഴിയിൽ ഒരു ചടങ്ങിൽ ഇത്രയും നാട്ടുകാരുടെ സന്തോഷത്തിന്റെ ഭാഗമാകാൻ സാധിച്ചതിലാണ് തന്റെ സന്തോഷമെന്ന് താരം വെളിപ്പെടുത്തി.

ഒരുപാട് വലിയ വ്യക്തിത്വങ്ങൾ ജനിച്ചു വളർന്ന നാട്ടിൽ അവരുടെ സ്മരണയിൽ ഇങ്ങനെയൊരു പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചർ ഒരുക്കിയ ഈ ഐഡിയേഷൻ ടീമിന് ആദ്യമേ അഭിനന്ദനം അറിയിക്കുന്നുവെന്നാണ് ആദ്യം തന്നെ പൃഥ്വിരാജ് പറഞ്ഞത്. തിരുവനന്തപുരത്ത് ജനിച്ച് വളർന്ന്, സിനിമയുമായി കൊച്ചിയിൽ സജീവമായപ്പോൾ അങ്ങോട്ട് താമസം മാറിയെങ്കിലും തിരുവനന്തപുരത്ത് വരുമ്പോൾ ആണ് നമ്മുടെ, എന്റെ എന്നൊക്കെയുള്ള തോന്നൽ ഉണ്ടാകുന്നത്. സത്യത്തിൽ തന്റെ മലയാളം ഇങ്ങനെയല്ലെന്നും ഇപ്പോൾ കുറച്ച് ആലങ്കാരികമായി സംസാരിക്കുന്നു എന്ന് മാത്രമേയുള്ളുവെന്നും താരം പറയുന്നു. ‘കാപ്പ’ എന്ന പുതിയ സിനിമയിൽ തന്റെ സ്വന്തം ഭാഷയിൽ സംസാരിക്കുന്നുണ്ട്. പിന്നെ ജീവിതത്തിൽ ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് ഒരു പരിപാടിക്ക് ക്ഷണിക്കുന്നത്. അതുകൊണ്ട് എന്തായാലും വന്നു കളയാമെന്ന് വിചാരിച്ചുവെന്നും പൃഥ്വിരാജ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...