സിനിമാ താരങ്ങൾക്ക് ആരാധകരും ആരാധക സംഘടനയും ഉണ്ടാകുന്നത് സാധാരണയാണ്. എന്നാൽ അതിരുകടന്ന ആരാധക പ്രേമത്തേത്തുടർന്ന് താരങ്ങൾ ദുരിതമനുഭവിക്കുന്നത് അപൂർവ്വമാണ്. ഇപ്പോൾ ആരാധകരുടെ സ്നേഹത്തേത്തുടർന്ന് പേടിച്ച് വിറച്ചു നിന്നത് പ്രിയ താരം മമിതാ ബൈജുവാണ്.
ചെന്നൈയിലെ ഒരു മാളിൽ ഉദ്ഘാടന ചടങ്ങിനെത്തിയ മമിതയെ കാണാൻ നിരവധി യുവാക്കളാണ് തടിച്ചുകൂടിയത്. ഇതോടെ സ്ഥലത്ത് വലിയ തിക്കും തിരക്കും ഉണ്ടാകുകയും ചെയ്തു. ഇതിനിടെ ജനക്കൂട്ടത്തിനിടയിൽ അകപ്പെട്ട മമിത പേടിച്ചുവിറച്ചാണ് മുന്നോട്ട് നടന്നുനീങ്ങിയത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നെങ്കിലും താരത്തെ കാണാൻ യുവാക്കൾ തിരക്ക് കൂട്ടിയതോടെ മമിതയ്ക്ക് നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായി.
വളരെ നേരത്തിന് ശേഷമാണ് താരം സുരക്ഷിതമായ സ്ഥലത്തെത്തിയത്. പേടിച്ചരണ്ട മുഖവുമായി നിൽക്കുന്ന മമിതയുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. പ്രേമലു എന്ന സിനിമ ഇറങ്ങിയതിന് ശേഷമാണ് മമത സൂപ്പർ നായികയുടെ താരപദവിയിലേയ്ക്ക് ഉയർന്നത്. അതിന് ശേഷം താരം പങ്കെടുക്കുന്ന പരിപാടികളിലെല്ലാം ആരാധകരുടെ തിരക്ക് തന്നെയാണുണ്ടാകുന്നത്.
Mamitha got scared after the rush @ chennai! 🙄🤯 pic.twitter.com/6XHaQfJt5Q
— Kαмαℓ ツ (@KamalOfcl) June 2, 2024