തിയേറ്ററിൽ വിജയക്കുതിപ്പ് തുടരുന്ന ‘പ്രേമലു’ ഒടിടിയിലേയ്ക്ക് എത്തുന്നു. ഏപ്രിൽ 12-ന് ചിത്രം ഹോട്സ്റ്റാറിലൂടെയാണ് പ്രേക്ഷകരുടെ സ്വീകരണ മുറികളിലേയ്ക്ക് എത്തുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളാണ് ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങൾ സാമൂഹ്യമാധ്യമത്തിലൂടെ പങ്കിട്ടത്. ഇതോടെ ചിത്രം തിയേറ്ററിൽ പോയി കാണാൻ സാധിക്കാതിരുന്നവർക്കും ചിത്രം ഒരിക്കൽ കൂടി കാണാൻ ആഗ്രഹിക്കുന്നവർക്കും അതിനുള്ള അവസരമാണ് വരുന്നത്.
ഗിരീഷ് എഡി സംവിധാനം ചെയ്‌ത സൂപ്പർഹിറ്റ് ചിത്രം ബോക്സോഫീസിൽ 100 കോടിയിലധികം സ്വന്തമാക്കിയാണ് പ്രദർശനം തുടരുന്നത്. നസ്ലിനും മമിത ബൈജുവും പ്രധാന വേഷത്തിലെത്തിയ പ്രേമലു മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ഹിറ്റാകുകയും ചെയ്തിട്ടുണ്ട്. സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിംഗ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് പ്രേമലുവിന്റെ തെലുങ്ക് റൈറ്റ്സ് സ്വന്തമാക്കിയിരുന്നത്. ഡി.എം.കെ നേതാവും അഭിനേതാവും നിർമ്മാതാവുമായ ഉദയനിധി സ്റ്റാലിൻ്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസാണ് പ്രേമലുവിൻ്റെ തമിഴ് തിയേറ്ററിക്കൽ റിലീസ് റൈറ്റ്സ് സ്വന്തമാക്കിയത്.
ഒരു മുഴുനീള റൊമാൻ്റിക് കോമഡി എൻ്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്‌ത ചിത്രം ഭാവന സ്റ്റുഡിയോസിൻ്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
The love story that captured hearts!
#Premalu arrives for streaming on Disney+ Hotstar from April 12th! Not Kidding
#PremaluOnHotstar #DisneyPlusHotstar #Naslen #Mamitha #GirishAD #DileeshPothan #SyamPushkaran #FahadhFaasil #VishnuVijay #SuhailKoya #BhavanaStudios pic.twitter.com/a8xT3eC87X
— Bhavana Studios (@BhavanaStudios) April 2, 2024