പ്രധാനമന്ത്രിയുടെ വരികൾ, നവരാത്രി ആഘോഷത്തിന്റെ ഗാനം പുറത്തിറങ്ങി

Date:

Share post:

നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രചിച്ച ഗാനം പുറത്തിറങ്ങി. ധ്വനി ഭാനുശാലിയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് തനിഷ്‌ക് ബാഗ്ചിയാണ്.

വർഷങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി രചിച്ച ഈ ഗാനം മ്യൂസിക് ലേബലായ ജസ്റ്റ് മ്യൂസിക്കിന്റെ ബാനറിലാണ് വീഡിയോ ആൽബമായി ഇപ്പോൾ പുറത്തിറങ്ങിയത്. നവരാത്രിയോടനുബന്ധിച്ച് ഗുജറാത്തിലുള്ള വിശേഷചടങ്ങുകളും ആഘോഷങ്ങളുമെല്ലാം ഉൾകൊള്ളിച്ചുള്ള ഗർഭോ എന്ന പേരിലുള്ള നൃത്ത സംഗീത വീഡിയോ ആൽബമാണ് ഇപ്പോൾ പുറത്തിറങ്ങിയത്.

ഔദ്യോഗിക അക്കൗണ്ടിലൂടെ ഗാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ചു. അഞ്ച് മണിക്കൂറിനുള്ളിൽ അഞ്ച് ലക്ഷത്തിലേറെ പേർ ഗാനം യൂട്യൂബിലൂടെ കണ്ടു കഴിഞ്ഞു. താനെഴുതിയ വരികൾക്ക് മനോഹരമായ സംഗീതം നൽകിയതിന് നിഷ്‌ക് ബാഗ്ചിയെ അഭിനന്ദിച്ചുകൊണ്ടാണ് നരേന്ദ്ര മോദി വീഡിയോ ഗാനം പങ്കുവെച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...