പ്രഖ്യാപിച്ചത് മുതൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് നിതേഷ് തിവാരിയുടെ ‘രാമായണ’. പുരാണകഥയായ രാമായണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സായ് പല്ലവിയും രൺബീർ കപൂറുമാണ് ചിത്രത്തിൽ രാമനും സീതയുമായി എത്തുന്നത് എന്നറിഞ്ഞത് മുതൽ ഏറെ ആകാംഷയിലാണ് ആരാധകാരണ്. 700 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ബജറ്റ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
ഇപ്പോഴിതാ, സീതയും രാമനുമായി നിൽക്കുന്ന താരങ്ങളുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. ചിത്രങ്ങൾ ആരാധകരുടെ കാത്തിരിപ്പിന് ആക്കം കൂട്ടിയിരിക്കുകയാണ്. മൂന്ന് ഭാഗങ്ങളിലായിട്ടാണ് ചിത്രമൊരുങ്ങുന്നത്. സണ്ണി ഡിയോൾ ആണ് ചിത്രത്തിൽ ഹനുമാന്റെ വേഷം ചെയ്യുന്നത്. രാവണനായി എത്തുന്നത് കന്നഡ താരം യഷ് ആണ്. മാത്രമല്ല, യാഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളാണ്.
ചിത്രത്തിനായി വൻ തുകയാണ് താരങ്ങൾ പ്രതിഫലമായിവാങ്ങിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ബോളിവുഡ് ലൈഫിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 75 കോടി രൂപയാണ് ചിത്രത്തിനായി രൺബീർ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ 70 കോടി രൂപയായിരുന്നു രണ്‍ബിറിന്റെ പ്രതിഫലം. ആറ് കോടിയാണ് സീതയാകാന്‍ വേണ്ടി സായ് പല്ലവി വാങ്ങുന്നത്. രാമനെയും സീതയെയും കേന്ദ്രീകരിച്ചുള്ളതായിരിക്കും ചിത്രത്തിന്റെ ആദ്യ ഭാഗം. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കുക.