മത്സര വേദികളിൽ മദ്യം നിരോധിക്കാനുള്ള തീരുമാനവുമായി ഫ്രാൻസിന്റെ ഒളിംപിക്‌സ് ഗെയിംസ് കമ്മിറ്റി. ഖത്തർ ലോകകപ്പിനെ മാതൃകയാക്കിയാണ് പുതിയ നടപടി. ലഹരി മുക്ത കായിക സംസ്‌കാരത്തിലേയ്ക്കുള്ള പുതിയ ചുവടുവയ്പ്പ് കൂടിയാണിത്. കായിക ടൂർണമെന്റ് വേദികളിൽ ആരാധകർക്ക് മദ്യം അനുവദിച്ചിരുന്നു. ഈ കായിക സംസ്‌കാരത്തിന് വിപ്ലവകരമായ മാറ്റം വരുത്തിയാണ് ഖത്തർ ലോകകപ്പ് വേദികളിൽ മദ്യനിരോധനം നടപ്പിലാക്കിയത്.
അതേസമയം ഖത്തർ ലോകകപ്പിൽ മദ്യനിരോധനം ഏർപ്പെടുത്തിയതിന്റെ പേരിൽ ഏറ്റവുമധികം വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നത് പാശ്ചാത്യ മാധ്യമങ്ങളിൽ നിന്നായിരുന്നു. എന്നാൽ ഫിഫ ലോകകപ്പുകളിൽ നിന്ന് ഏറെ വ്യത്യസ്തമായി ആരാധകരുടെ ഭാഗത്തു നിന്ന് ആക്രമണങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടാവാതിരുന്നത് മദ്യനിരോധനത്തിന്റെ വിജയമായിരുന്നു. അതുകൊണ്ടാണ് ടൂർണമെന്റിന്റെ സുരക്ഷ ഉറപ്പാക്കാൻ ഖത്തറിന്റെ നയം പിന്തുടരുന്നതെന്ന് ഫ്രാൻസ് ഒളിംപിക്‌സ് ഗെയിംസ് കമ്മിറ്റി അറിയിച്ചു.