ലൈംഗിക ബന്ധത്തിനിടെ ഭഗവദ്ഗീത വായിക്കുന്നു : വിവാദങ്ങൾക്ക് തിരികൊളുത്തി ഓപ്പൺഹൈമർ

Date:

Share post:

ഓപ്പൺഹൈമറിന്റെ ജീവിതകഥയുമായി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ചിത്രം വിവാ​ദത്തിലേക്ക്. ലൈംഗിക ബന്ധത്തിനിടെ ഭഗവദ്ഗീത ഉറക്കെ വായിക്കുന്ന രംഗമുണ്ടെന്ന് ആരോപിച്ചാണ് സിനിമയ്‌ക്കെതിരെ ഒരുവിഭാഗം രംഗത്തെത്തിയിരിക്കുന്നത്..

ഈ ചിത്രത്തിന് ഇങ്ങനെയൊരു രംഗം നിലനിർത്തി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) എങ്ങനെ അനുമതി നൽകിയെന്നു സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷന്റെ പത്രക്കുറിപ്പ് പങ്കിട്ട് കേന്ദ്രസർക്കാരിന്റെ ഇർഫർമേഷൻ ഓഫിസർ ഉദയ് മഹുക്കർ ചോദിച്ചു.

ചിത്രത്തിന് ആർ–റേറ്റിങ്ങാണ് ലഭിച്ചതെങ്കിലും ഇന്ത്യയിൽ യു/എ സർട്ടിഫിക്കറ്റാണ് നൽകിയത്. ചില ശാരീരിക രംഗങ്ങൾ ഒഴിവാക്കി സിനിമയുടെ ദൈർഘ്യം കുറച്ചതിന് ശേഷമാണ് ഇന്ത്യയിൽ പ്രദർശനാനുമതി നേടിയത്. സൈക്കോളജിയും കുറ്റാന്വേഷണവും ഒത്തൊരുമിക്കുന്ന തരത്തിലുള്ള കോർട്ട് റൂം ഡ്രാമയെന്ന സിനിമാഘടനയാണ് ക്രിസ്റ്റഫർ നോളൻ സിനിമയിൽ സ്വീകരിച്ചിട്ടുള്ളത്. ഈ സംഭവം കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം അന്വേഷിച്ച് ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...