ഒമർ ലുലുവിനെതിരായ ബലാത്സംഗ കേസ്, പരാതിക്കാരിയുമായി ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം പുലർത്തിയിരുന്നുവെന്ന് വെളിപ്പെടുത്തൽ 

Date:

Share post:

കഴിഞ്ഞ ദിവസമാണ് സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസുമായി യുവ നടി രംഗത്ത് വന്നത്. കേസിൽ ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ച് ഹൈകോടതി ഒമർ ലുലുവിന് ഇന്ന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റുണ്ടായാൽ 50,000 രൂപയുടെ രണ്ടാൾ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്. ഹർജി ജൂൺ ആറിന് വീണ്ടും പരിഗണിക്കും. എന്നാൽ ഇപ്പോഴിതാ, കേസ് അടിസ്ഥാനരഹിതമാണെന്നും പരാതിക്കാരിയുമായി 2022 മുതൽ 2023 ഡിസംബർ വരെ ഉഭയകക്ഷി സമ്മതപ്രകാരം അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഒമർ ലുലു.

2022ൽ ഒമർ ലുലു സംവിധാനം ചെയ്ത സിനിമയുടെ നിർമാണത്തിനിടെയാണ് പരാതിക്കാരിയുമായി അടുത്ത ബന്ധം ഉടലെടുത്തത്. 2023 ഡിസംബർ വരെ ഈ ബന്ധം തുടർന്നുവെന്നും ഒമർ ലുലു ഹൈകോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിൽ പറയുന്നു. ഒരു വർഷത്തിനിടെ പരാതിക്കാരിയുമായി പല സ്ഥലങ്ങളിൽ പോവുകയും വിവിധ ഹോട്ടലുകളിൽ താമസിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, തന്റെ അപ്പാർട്ട്മെന്റില്‍ പരാതിക്കാരി താമസിച്ചിട്ടുമുണ്ട്. എന്നാൽ, താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളേയും പരാതിക്കാരി സംശയത്തോടെ നോക്കി കാണാൻ തുടങ്ങിയതോടെ ആ ബന്ധം വഷളായി. കോളുകളും ചാറ്റുകളും നോക്കാൻ പരാതിക്കാരി തന്റെ ഫോൺ പരിശോധിക്കുമായിരുന്നു. ആരോടെങ്കിലും സംസാരിച്ചാൽ പോലും സംശയത്തിന്റെ കണ്ണില്‍ക്കൂടി നോക്കാൻ തുടങ്ങി – ഒമർ ലുലു ഹര്‍ജിയിൽ ആരോപിച്ചു.

പരാതിക്കാരിയുടെ പെരുമാറ്റം സഹിക്കവയ്യാതായതോടെയായിരുന്നു ബന്ധം തകർന്നത്. 2023 ഡിസംബറിനു ശേഷം ഇരുവരും തമ്മിൽ യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല. പരാതിക്കാരിയുമായി അടുപ്പമുണ്ടായിരുന്ന സമയത്തെ ചാറ്റുകൾ കോടതിയിൽ സമർപ്പിക്കാൻ തയാറാണെന്നും തങ്ങളുടെ ബന്ധം ഉഭയസമ്മത പ്രകാരമാണെന്ന് അത് തെളിയിക്കുമെന്നും ഒമർ ലുലു ജാമ്യഹർജിയിൽ പറയുന്നു.

ഉടൻ സംവിധാനം ചെയ്യുന്ന സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞാണ് തന്നെ ഹോട്ടലുകളിലേക്ക് കൊണ്ടുപോയത് എന്നായിരുന്നു നടി പൊലീസിന് നൽകിയ പരാതി എന്നാണ് താൻ മാധ്യമങ്ങളിലൂടെ അറിഞ്ഞതെന്നും ഒമർ ലുലു പറയുന്നു. ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമയിൽ വേഷം തന്നി​ല്ല. അതിനാൽ ചതിച്ചു എന്നുമാണ് അവർ പറയുന്നത്. സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്ന് കരുതിയാണ് ലൈംഗിക ബന്ധത്തിന് തയാറായത് എന്ന് പരാതിക്കാരി തന്നെ സമ്മതിച്ചിരിക്കുകയാണെന്ന് ഒമർ ലുലുവിന്റെ ഹർജിയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...