സിനിമ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പേര് കൊണ്ട് ഏറെ ജന ശ്രദ്ധ നേടി ചിത്രമാണ് ‘ഭഗവാൻ ദാസന്‍റെ രാമരാജ്യം’. ചിത്രം ഇന്ന് തിയറ്ററുകളിൽ റിലീസിനെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ പോസ്റ്ററാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ‘ഹനുമാന് സീറ്റില്ല, നിങ്ങള്‍ തന്നെ വരണം’ എന്ന പോസ്റ്റർ വാചകം ആദിപുരുഷിനെതിരെയുള്ള പരിഹാസമല്ലേ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
അതേസമയം ഈ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. പൊളിറ്റിക്കൽ സറ്റയറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. അക്ഷയ് രാധാകൃഷ്ണൻ, ടി.ജി രവി, , നന്ദന രാജൻ, ഇർഷാദ് അലി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രഭാസ് നായകനായ ‘ആദിപുരുഷ്’ എന്ന ചിത്രം റിലീസ് ചെയ്തപ്പോള്‍ ഭഗവാൻ ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത് ട്രോളുകള്‍ക്കും വിവാദങ്ങൾക്കും വഴി വച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്ററിന് ഇത്തരത്തിൽ ഒരു ടാഗ് ലൈൻ നൽകിയിരിക്കുന്നത്.
റോബിൻ റീൽസ് പ്രൊഡക്‌ഷൻസി’ന്‍റെ ബാനറിൽ റെയ്സൺ കല്ലടയിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ‘ഭഗവാൻ ദാസന്‍റെ രാമരാജ്യത്തിന്റെ’ സംവിധാനം നിർവഹിക്കുന്നത് ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പിൽ ആണ്. ഫെബിൻ സിദ്ധാർഥ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്‍റെ ശിഹാബ് ഓങ്ങല്ലൂരാണ് ഛായാഗ്രാഹകൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -രാജീവ് പിള്ളത്ത്, പ്രൊഡക്ഷൻ കൺട്രോളർ -രജീഷ് പത്തംകുളം, എഡിറ്റിംഗ്-കെ ആർ. മിഥുൻ, ലിറിക്‌സ്- ജിജോയ് ജോർജ്, ഗണേഷ് മലയത്ത്.
ആർട്ട് ഡയറക്ടർ -സജി കോടനാട്, കോസ്റ്റ്യൂം -ഫെബിന ജബ്ബാർ, മേക്കപ്പ്- നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ധിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടർ -വിശാൽ വിശ്വനാഥ്, വി.എഫ്.എക്സ് -ഫ്രെയിം ഫാക്ടറി, ട്രെയിലർ എഡിറ്റിങ് – ലിന്റോ കുര്യൻ, പോസ്റ്റർ ഡിസൈൻ – കഥ ഡിസൈൻ, മാർക്കറ്റിങ് -ബിനു ബ്രിങ്ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിങ് -ഒബ്‌സ്ക്യൂറ, സൗണ്ട് ഡിസൈൻ -ധനുഷ് നായനാർ, ഫൈനൽ മിക്സ് -ആശിഷ് ഇല്ലിക്കൽ, മ്യൂസിക് മിക്സ് -കിഷൻ ശ്രീബാല, കളറിസ്റ്റ് -ലിജു പ്രഭാകർ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.