ലോകപ്രശസ്തമായ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ പ്രിമിയറിന് ഒരുങ്ങി നിവിൻ പോളിയുടെ തമിഴ് ചിത്രം. റാം സംവിധാനം ചെയ്യുന്ന ‘ഏഴു കടൽ ഏഴു മലൈ’ എന്ന ചിത്രമാണ്ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിന് ഒരുങ്ങുന്നത്. ജനുവരി 25 മുതൽ ഫെബ്രുവരി 4 വരെ നടക്കുന്ന അൻപത്തിമൂന്നാമത് റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ലോകോത്തര സിനിമകൾ മത്സരിക്കുന്ന വിഭാഗമായ ബിഗ് സ്ക്രീൻ കോംപറ്റിഷൻ എന്ന മത്സര വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്.
വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ നിവിന്‍ പോളിയെ കൂടാതെ തമിഴ് നടന് സൂരിയും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഞ്ജലിയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഹിറ്റ് സംഗീത സംവിധായകന് യുവന് ശങ്കര്‍ രാജയാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിക്കുന്നത്. വെട്ടം, ഒപ്പം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച എൻ.കെ. ഏകാംബരമാണ് ക്യാമറാമാൻ.
പ്രൊഡക്ഷന്‍ ഡിസൈനര്‍ ഉമേഷ് ജെ കുമാര്‍. ചിത്രസംയോജനം മതി വി എസ്, സ്റ്റണ്ട് സില്‍വയാണ് ആക്ഷൻ. കൊറിയോഗ്രഫി സാന്‍ഡി. ബോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ച ചന്ദ്രക്കാന്ത് സോനവാനെയാണ് കോസ്റ്റ്യൂം ഡിസൈനര്‍. ദേശീയ അവാര്‍ഡ് ജേതാവായ പട്ടണം റഷീദാണ് ചമയം.