‘കുഞ്ഞ് ജനിച്ചിട്ട് രണ്ട് മാസം’, നെയ്മറും ബ്രൂണയും വേർപിരിഞ്ഞു 

Date:

Share post:

ബ്രസീലിയൻ സൂപ്പർ താരം നെയ്മറും കാമുകിയും മോഡലുമായ ബ്രൂണ ബിയാൻകാർഡിക്കും വേർപിരിഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് ബ്രൂണ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഒക്ടോബർ ആറിന് നെയ്മറിനും ബ്രൂണയ്ക്കും ഒരു പെൺകുഞ്ഞ് പിറന്നിരുന്നു. ആറു വർഷത്തെ പ്രണയത്തിനൊടുവിൽ 2018-ൽ നെയ്മറും ബ്രൂണയും വേർപിരിഞ്ഞിരുന്നു. എന്നാൽ 2022-ൽ ഇരുവരും വീണ്ടും ഒന്നിച്ചു.

‘ഞാൻ ഇപ്പോൾ റിലേഷൻഷിപ്പിൽ അല്ല. ഞാനും നെയ്മറും തമ്മിൽ ഇപ്പോൾ മാവിയുടെ മാതാപിതാക്കൾ എന്ന ബന്ധം മാത്രമേയുള്ളു. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ഇതോടുകൂടി അവസാനിക്കുന്നു എന്ന് കരുതുന്നു’ എന്നാണ് ബ്രൂണ കുറിച്ചത്. മാവി എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് രണ്ട് മാസം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കവേയാണ് ബ്രൂണോ തന്റെ തീരുമാനം വ്യക്തമാക്കിയത്.

2012-ൽ റിയോ കാർണിവലിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. അതേസമയം മുൻ കാമുകിയായ കരോളിന ഡാന്റാസുമായുള്ള ബന്ധത്തിൽ നെയ്മറിന് 13 വയസ്സുള്ള ഒരു മകനുമുണ്ട്. ഡേവി ലൂക്ക എന്നാണ് മകന്റെ പേര്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘കൂടുതൽ കാലം ഭരിക്കുമ്പോൾ കൂടുതൽ പരാതികളുണ്ടാവും’; ചേലക്കരയിൽ വോട്ട് രേഖപ്പെടുത്തി ലാൽ ജോസ്

കൂടുതൽ കാലം ഭരിക്കുമ്പോൾ കൂടുതൽ പരാതികളുണ്ടാവുമെന്നും ഒരു പരാതിയുമില്ലാതെ ഭരിക്കാൻ പറ്റുമോ എന്നും സംവിധായകൻ ലാൽ ജോസ്. ചേലക്കരയിൽ ഇനിയും വികസനം വേണമെന്നും അദ്ദേഹം...

യുഎഇ​യി​ൽ പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ്​ പൈ​ല​റ്റ്​ മ​രി​ച്ചു; ട്രെ​യി​നി​യെ കാ​ണാ​താ​യി

യുഎഇയിൽ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ് മരിച്ചു. ഫുജൈറ കടൽത്തീരത്ത് നിന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതായി യുഎഇ ജനറൽ അതോറിറ്റി ഓഫ് സിവിൽ...

കുതിച്ചുയർന്ന് ദുബായ് സാലിക്ക്; 9 മാസത്തിനുള്ളിലെ ലാഭം 822 ദശലക്ഷം ദിർഹം

ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനിക്ക് വർഷത്തിൻ്റെ മൂന്നാം പാദത്തിലുണ്ടായത് 822 ദശലക്ഷം ദിർഹമാണെന്ന് റിപ്പോർട്ട്. 2024ലെ ആദ്യ ഒമ്പത് മാസങ്ങളിൽ കമ്പനി 355.6...

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ മികച്ച മാർ​ഗം; ഫ്ലെക്സിബിൾ ജോലിസമയം പ്രോത്സാഹിപ്പിച്ച് ദുബായ്

ദുബായിലെ​ ഗതാ​ഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ തീരുമാനവുമായി അധികൃതർ. ജീവനക്കാർക്ക് അനുയോജ്യമായ ജോലി സമയമോ (ഫ്ലെക്സിബിൾ) വിദൂര ജോലിയോ (റിമോട്ട് വർക്ക്) നൽകിയാൽ തിരക്കേറിയ സമയത്തെ...