നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ തിരിച്ചെത്തുന്നു, ‘സൂക്ഷ്മദർശിനി’യുടെ പോസ്റ്റർ പുറത്ത് വിട്ടു

Date:

Share post:

നാല് വർഷത്തെ ഇടവേളക്ക് ശേഷം നസ്രിയ മലയാളത്തിലേക്ക്‌ തിരിച്ചെത്തുന്നു. എം.സി. ജിതിൻ സംവിധാനം ചെയ്യുന്ന ‘സൂക്ഷ്മദർശിനി’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തിരിച്ചുവരവ്. ബേസിൽ ജോസഫ് ആണ് ചിത്രത്തിലെ നായകൻ. സിദ്ധാർഥ് ഭരതനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹാപ്പി അവേഴ്സിന്റെ ബാനറിൽ സമീർ താഹിറും ഷൈജു ഖാലിദും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. എവിഎ പ്രൊഡക്ഷൻസും നിർമാണത്തിൽ പങ്കാളിയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് കോലഞ്ചേരിയിൽ ആരംഭിച്ചു കഴിഞ്ഞു.

നസ്രിയ, ബേസിൽ എന്നിവർക്കൊപ്പം ദീപക് പറമ്പോൽ, അഖില ഭാർഗവൻ, മെറിൻ ഫിൽപ്പ്, പൂജ മോഹൻരാജ്, കോട്ടയം രമേഷ്, ഗോപൻ മങ്ങാട്ട്, മനോഹരി ജോയ്, റിനി ഉദയകുമാർ, ജയ കുറുപ്പ്, മുസ്കാൻ ബിസാരിയ, , അഭിരാം പൊതുവാൾ, ബിന്നി റിങ്കി, നൗഷാദ് അലി, നന്ദൻ ഉണ്ണി, ആതിര രാജീവ്, മിർസ ഫാത്തിയ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

2018ൽ നോൺസെൻസ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയ ജിതിന്റെ രണ്ടാമത്തെ സിനിമയാണ് സൂക്ഷ്മ ദർശിനി. ഇംതിയാസ് കദീർ, സനു താഹിർ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം നിർവഹിക്കുന്നത് ശരൺ വേലായുധനാണ്. ചിത്രസംയോജനം ചമൻ ചാക്കോ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ് നിർവഹിക്കുന്നു. കലാസംവിധാനം വിനോദ് രവീന്ദ്രനും മേക്കപ്പ് ആർ ജി വയനാടനുമാണ് നിർവഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...