തമിഴ്നാട്ടിലെ ഒരു ജോത്സ്യര് നടത്തിയ പ്രവചനമാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത്. വിഘ്നേഷ് ശിവനുമായി നയന്‍താര വേർ പിരിയുമെന്നാണ് വേണു സ്വാമി എന്ന ജോത്സ്യര് പ്രവചനം നടത്തിയിരിക്കുന്നത്. ഇതേ ജോത്സ്യർ തന്നെ ഇവരുടെ ജീവിതത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങൽ ഉണ്ടാകുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. ആ പ്രവചനം അതുപോലെ നടക്കുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. അങ്ങനെ പറയാനുള്ള കാരണം ഇതാണ്.
വിവാഹ ശേഷം തിരുപ്പതിയില്‍ ക്ഷേത്രാങ്കണത്തില്‍ നടി ചെരുപ്പ് ധരിച്ചെത്തിയത് വിവാദങ്ങളുടെ തുടക്കമായിരുന്നു. തുടർന്ന് വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നതും വിവാദത്തിന് വഴിവച്ചിരുന്നു. വിഘ്നേഷ് ശിവന്റെ കരിയറിലും പ്രശ്നം നടന്നിരുന്നു. അജിത്തിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ വിഘ്നേഷ് തീരുമാനിച്ചിരുന്നു. ഇതില്‍ നിന്നും പിന്നീട് ഇദ്ദഹത്തെ മാറ്റിയത് വലിയ വാർത്ത ആയിരുന്നു.
ഏറ്റവും ഒടുവിലത്തെ പ്രശ്നമാണ് ‘അന്നപൂരണി’ എന്ന ചിത്രത്തിന് ഉണ്ടായത്. ചിത്രത്തിലെ സീനുകളും സംഭാഷണങ്ങളും മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്ന വിവാദം ഉയരുകയും സിനിമ നെറ്റ്ഫ്ലിക്സ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതെല്ലാം വേണു സ്വാമി പറഞ്ഞത് പോലെയാണ് നടക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.