ഓണത്തെ വരവേറ്റ് സിനിമാ സൂപ്പർ നായിക നയൻതാരയും വിഗ്നേഷ് ശിവനും. ഇരുവരുടെയും കുഞ്ഞുങ്ങൾക്കൊപ്പം സദ്യ കഴിച്ചുകൊണ്ടുള്ള ചിത്രവും നയൻതാരയും വിഗ്നേഷ് ശിവനും മാത്രമുള്ള ചിത്രവും വിഗ്നേശ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
ഞങ്ങളുടെ ലളിതവും സുന്ദരവുമായ ജീവിതത്തിൽ നിന്ന് ഒരേട്. ഇത്തവണത്തെ ഓണാഘോഷം ഇവിടെ തുടങ്ങുകയാണ്. എന്റെ ഉയിരും ഉലകത്തിനോടുമൊപ്പം ഈ ഓണം. എല്ലാവർക്കും ഓണാശംസകൾ എന്നാണ് വിഗ്നേശ് ശിവൻ കുറിച്ചത്.
അതേസമയം പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. നയൻതാരയുമായി പ്രണയത്തിൽ ആയത് മുതൽ എല്ലാ ഓണവും ഇരുവരും ഒരുമിച്ചാണ് ആഘോഷിക്കാറ്. ഇൻസ്റ്റഗ്രാമിൽ ആഘോഷങ്ങളുടെ ഓരോ ചിത്രവും വിഗ്നേശ് ശിവൻ പോസ്റ്റ് ചെയ്യാറുമുണ്ട്.