തന്റെ പേര് മാറ്റുകയാണെന്ന് നടി വിൻസി അലോഷ്യസ്. സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം പറയുന്നത്. Win C എന്ന് ആരെങ്കിലും തന്നെ പരാമർശിക്കുമ്പോൾ സന്തോഷം അനുഭവപ്പെടാറുണ്ട് എന്ന് വിൻസി അലോഷ്യസ് എഴുതുന്നു.
പെട്ടെന്ന് സന്തോഷവും അഭിമാനവും തോന്നും. ഞാൻ വിജയം മുറുകെ പിടിച്ചതു പോലെ തോന്നും. Winc എന്ന് മമ്മൂക്ക എന്നെ വിളിച്ചപ്പോൾ വയറ്റിൽ ചിത്രശലഭങ്ങൾ പറക്കുന്നതായി അനുഭവപ്പെട്ടു.
അതിനാൽ ഞാൻ പേരു മാറ്റുകയാണ്. എന്റെ സന്തോഷത്തിന് വേണ്ടി. Win C എന്ന് അറിയപ്പെടാൻ താൻ ആഗ്രഹിക്കുന്നു എന്നും നടി വിൻസി അലോഷ്യസ് സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. ഇൻസ്റ്റഗ്രാം പേജിലും പേര് മാറ്റം പ്രകടമാണ്.