ധോണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി നദിയ മൊയ്തു. എല്‍.ജി.എം. സിനിമയുടെ ഓഡിയോ, ട്രെയ്ലര് ലോഞ്ച് ചടങ്ങിനിടെ എടുത്ത ചിത്രമാണ് താരം പങ്കുവച്ചത്. നമ്മുടെ തല ധോണിയെ കാണാനും അദ്ദേഹത്തിന്റെ നിർമാണ സംരഭത്തിൽ ഭാഗഭാക്കാകാനും ഭാഗ്യമുണ്ടായത് വലിയ ബഹുമതിയായി കാണുന്നു എന്നും നദിയ സമൂഹമാധ്യമത്തിൽ കുറിച്ചു.
ധോണി എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ മഹേന്ദ്ര സിങ് ധോണിയും ഭാര്യ സാക്ഷിയും ചേർന്ന് നിർമിക്കുന്ന സിനിമയാണ് എല്‍.ജി.എം. ധോണി എന്റര്ടെയ്ന്മെന്റ്സിന്റെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണിത്. വിശിഷ്ട അതിഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുന്നില്‍ ധോണിയും സാക്ഷിയും ചേര്‍ന്നാണ് ലോഞ്ച് ചെയ്തത്. രമേശ് തമിഴ്മണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹരീഷ് കല്യാണ്‍, ഇവാന, നദിയ മൊയ്ദു, യോഗിബാബു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.