ഓസ്കർ വേദിയിൽ ഒരുക്കിയ ഒറിജിനലിനെ വെല്ലുന്ന ‘നാട്ടു നാട്ടു’

Date:

Share post:

ഓസ്കർ വേദിയിൽ ഗായകരായ രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും ലൈവായി പാട്ട് പാടിയപ്പോൾ ചുവടുകളുമായി നര്‍ത്തകരും വിസ്മയിപ്പിച്ചു. ഇരുപതോളം പേരാണ് ഒറിജിനലിനെ വെല്ലും വിധം വേദിയിൽ ചുവടുവച്ചത്. ആർആർആറിലെ ഗാനരംഗം അനുകരിച്ചായിരുന്നു ഓസ്കർ വേദിയിലെയും ചുവടുകൾ. വസ്ത്രധാരണത്തിലും നർത്തകർ പാട്ടിനെ അനുകരിച്ചു. രണ്ടു മിനിറ്റിലേറെ നീണ്ടു നിന്ന ഈ പ്രകടനം പ്രേക്ഷകരെ ആവേശത്തിലാറാടിച്ചു. പ്രകടനത്തിനൊടുവിൽ വേദിയിലും സദസ്സിലുമുള്ളവർ എഴുന്നേറ്റു നിന്ന് കയ്യടിച്ചു. ഇന്ത്യയുടെ അഭിമാനമായ നടി ദീപിക പദുക്കോൺ ആണ് നാട്ടു നാട്ടു അവതരിപ്പിക്കാൻ ഗായകരെയും നർത്തകരെയും ഓസ്കർ വേദിലേക്കു സ്വാഗതം ചെയ്തത്.

എം.എം.കീരവാണിയുടെ താളവും ഈണവും രാം ചരണിൻ്റെയും ജൂനിയർ എൻടിആറിൻ്റെയും തകർപ്പൻ ചുവടുകളും കൊണ്ട് ലോക ശ്രദ്ധ നേടിയ രാജമൗലി ചിത്രം ആർആർആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം. നാട്ടു നാട്ടുവിന് അക്കാദമി അവാർഡ് ലഭിച്ചത് ഇന്ത്യയ്ക്ക് പുതുചരിത്രമായി. ഒറിജിനൽ സോങ് വിഭാഗത്തിലാണ് പാട്ടിന് പുരസ്കാരം ലഭിച്ചത്. ആർആർആറിൻ്റെ സംവിധായകൻ എസ്.എസ്.രാജമൗലിയും രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരുൾപ്പെടെയുള്ളവർ ഡോൾബി തീയറ്ററിലെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...