കമൽ ഹസന്റെ ജൂൺ മൂന്നിന് പുറത്തിറങ്ങാനിരിക്കുന്ന വിക്രം എന്ന ചിത്രം വിവാദത്തിൽ ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പത്തല പത്തല എന്ന് തുടങ്ങുന്ന ഗാനത്തിലെ വരികളാണ് വിവാദത്തിന് തിരികൊളുത്തിയത്.
പത്തല പത്തല എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവന്നത്. ഗാനം എഴുതിയതും ആലപിച്ചതും കമൽ ഹാസൻ തന്നെയാണ്. ചില വരികൾ കേന്ദ്രസർക്കാരിനെ ലക്ഷ്യം വെയ്ക്കുന്നതാണെന്നാണ് ആരോപണം ഉയരുന്നത്.
രണ്ട് ദിവസം മുമ്പ് ഇറങ്ങിയ പാട്ടിനും കമൽ ഹാസന്റെ പ്രകടനത്തിനും അഭിനന്ദന പ്രവഹമാണ്. യൂട്യൂബിൽ 16 മില്യൺ പേർ ഗാനം കണ്ടുകഴിഞ്ഞു. മ്യൂസിക് വിഭാഗത്തിൽ ട്രെൻഡിങ്ങിൽ മൂന്നാം സ്ഥാനത്താണ് അനിരുദ്ധ് സംഗീതസംവിധാനവും സാൻഡി നൃത്തസംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ പാട്ട്.
ഖജനാവിൽ പണമില്ല, രോഗങ്ങൾക്കും കുറവില്ല, കേന്ദ്രത്തിൽ നിന്ന് തമിഴർക്ക് ഒന്നും കിട്ടുന്നില്ല, താക്കോൽ കള്ളന്റെ കയ്യിലാണ് തുടങ്ങിയ അർത്ഥം വരുന്ന വരികൾ പാട്ടിൽ ഉണ്ടെന്നതാണ് വിവാദം. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിവന്ന് ജോലി ചെയ്താൽ നാട് നന്നാവുമെന്നും പാട്ടിലുണ്ട്. ഈ വരികൾ കേന്ദ്ര
സർക്കാരിനെതിരെയുള്ള പ്രതിഷേധമാണെന്നാണ് ആരോപണം ഉയരുന്നത്.