റാംസെ ഹണ്ട് സിന്‍ഡ്രോം എന്ന രോഗാവസ്ഥ തനിക്കുണ്ടെന്ന് വെളിപ്പെടുത്തി പോപ്പ് താരം ജസ്റ്റിന് ബീബര്‍. തന്റെ ആരോഗ്യസ്ഥിതി ആരാധകരോട് വെളിപ്പെടുത്തുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിലാണ് ബീബർ വെളിപ്പെടുത്തിയത്. ഈ സിന്‍ഡ്രോം തന്റെ മുഖത്ത് ഭാഗിക പക്ഷാഘാതത്തിന് കാരണമാകുന്നു എന്ന് ജസ്റ്റിന് ബീബര്‍ ആരാധകരോട് വെളിപ്പെടുത്തി. കണ്ണ് ചിമ്മാന്‍ പോലും ബുദ്ധിമുട്ടാണെന്നാണ് താരം നേരിട്ട് പറയുന്നത്.
ആരോഗ്യസ്ഥിതി മോശമായി വരുന്നത് മൂലം വേള്‍ഡ് ടൂള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി 28 വയസുള്ള മുൻ നിര പോപ്പ് ഗായകന് അറിയിക്കുന്നു. കാനഡയിൽ ടൊറന്റോയിലെ ഗംഭീര പരിപാടി തുടങ്ങാൻ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് താരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ലോകം കാണുന്നത്.
റാംസെ ഹണ്ട് സിന്‍ഡ്രോം ഒരു ചെവിക്ക് സമീപമുള്ള മുഖത്തെ നാഡിയെ ബാധിക്കുകയും അത് മുഖത്തെ പക്ഷാഘാതത്തിന് കാരണമാകുന്നുവെന്നാണ് ബീബര്‍ അറിയിക്കുന്നത്. അതിസങ്കീര്‍ണമായ രോഗാവസ്ഥയായതിനാൽ ഇത് പതുക്കെ കേള്‍വിക്കുറവിലേക്കും നീങ്ങും. ‘നിങ്ങള്‍ക്ക് കാണാനാകുന്നതുപോലെ, ഈ കണ്ണ് ചിമ്മുന്നില്ല, എന്റെ മുഖത്തിന്റെ ഈ വശത്ത് എനിക്ക് പുഞ്ചിരിക്കാന്‍ കഴിയില്ല, ഈ മൂക്ക് ചലിക്കില്ല’… ബീബര്‍ വിഡിയോയിൽ വിശദമാക്കുന്നു.
തന്റെ രോഗാവസ്ഥ ഗുരുതരമാണെന്നും പരിപാടികള്‍ക്ക് എത്താന്‍ കഴിയാത്തത് എല്ലാവരും മനസിലാക്കണമെന്നും ബീബര്‍ അപേക്ഷിച്ചു. മുഖത്തിനായി വ്യായാമം ചെയ്യുന്നുണ്ടെന്നും ഉടന്‍ സുഖം പ്രാപിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും ബീബർ ആത്മവിശ്വാസവും പങ്കുവെച്ചു.