നടി രമ്യ നമ്പീശന്റെ സഹോദരനും മലയാളത്തിലെ യുവ സംഗീത സംവിധായകനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനായി. ഡെബി സൂസൻ ചെമ്പകശേരിയാണ് വധു. 10 വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
2024 ഏപ്രിലിലായിരുന്നു രാഹുലിന്റെയും ഡെബിയുടെയും വിവാഹനിശ്ചയം നടന്നത്. ഇരുവരുടെയും വിവാഹത്തിന് ശേഷം കൊച്ചിയിൽ നടന്ന വിവാഹ സത്ക്കാരത്തിൽ ജയസൂര്യ, ജോമോൾ, ഭാവന, ശിൽപ ബാല, മൃദുല മുരളി, ഷഫ്ന, വിനീത്, അഭയ ഹിരൺമയി, ഇന്ദ്രൻസ് തുടങ്ങി സിനിമാ-സംഗീതരംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.
2013ൽ പുറത്തിറങ്ങിയ ജയസൂര്യയുടെ ‘മങ്കിപെൻ’ എന്ന ചിത്രത്തിന് സംഗീതമൊരുക്കിയാണ് രാഹുൽ ചലച്ചിത്ര സംഗീതമേഖലയിലേക്ക് കടന്നുവന്നത്. പിന്നീട് ജോ ആന്റ് ദ ബോയ്, സെയ്ഫ്, മേപ്പടിയാൻ, ഹോം എന്നീ ചിത്രങ്ങൾക്കും സംഗീതമൊരുക്കി. ജയസൂര്യ നായകനാവുന്ന കത്തനാർ ആണ് രാഹുലിന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രം.