4കെ ദൃശ്യമികവോടെ തിയേറ്ററിലെത്തി ‘വല്ല്യേട്ടൻ’; ഏറ്റെടുത്ത് പ്രേക്ഷകർ

Date:

Share post:

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം ‘വല്ലേട്ടൻ’ 4കെ ദൃശ്യമികവോടെ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തി. 24 വർഷങ്ങൾക്ക് ശേഷം 4കെ ഡോൾബി അറ്റ്‌മോസ് മികവിലാണ് ചിത്രം റീ-റിലീസ് ചെയ്ത‌ത്‌.

മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന അറക്കൽ മാധവനുണ്ണിയുടെ ആവേശ ഭരിതമായ ആക്‌ഷൻ സ്വീക്വൻസുകളും മാസ് ഡയലോഗുകളും ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. നിരവധി പ്രാവശ്യം വല്യേട്ടൻ കണ്ടിട്ടുണ്ടെങ്കിലും റീറിലീസ് പുതിയൊരു അനുഭവമാണെന്നാണ് പ്രക്ഷകരുടെ അഭിപ്രായം. ചിത്രം ആസ്വദിക്കുന്നതിനായി നിരവധി പേരാണ് തിയേറ്ററുകളിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രം അമ്പലക്കര ഫിലിംസിൻ്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് റീ- റിലീസിനായി ഒരുക്കുന്നത്. മാറ്റിനി നൗവാണ് ഫോർ കെ ദൃശ്യമികവോടെയും ഡോൾബി അറ്റ്മോസ് ശബ്ദ സാങ്കേതികവിദ്യയോടെയും ഈ ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തിച്ചത്.

മമ്മൂട്ടിയോടൊപ്പം ശോഭന, സിദ്ദിഖ്, മനോജ്. കെ.ജയൻ, പൂർണ്ണിമ ഇന്ദ്രജിത്ത്, ഇന്നസെന്റ്, എൻ.എഫ്.വർഗ്ഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ്, സായ് കുമാർ തുടങ്ങി ഒട്ടനവധി താരങ്ങളും ചിത്രത്തിന്റെ ഭാഗമായിരുന്നു. 2000 സെപ്റ്റംബർ പത്തിനായിരുന്നു ചിത്രം റിലീസ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സെറിബ്രൽ പാൾസി മറികടന്ന് സിനിമ; യുവാവിന് അഭിനന്ദന പ്രവാഹം

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ്...

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ഫ്ലാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വർഗീസിൻ്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്....

‘പകർപ്പവകാശ ലംഘനമില്ല, ദൃശ്യങ്ങൾ സ്വകാര്യ ലൈബ്രറിയിലേത്’; ധനുഷിന് നയൻതാരയുടെ മറുപടി

പകർപ്പവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനുഷിന് നയൻതാരയുടെ മറുപടി. ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നയൻതാരയുടെ അഭിഭാഷകൻ പ്രതികരവുമായി രം​ഗത്തെത്തിയത്. ഈ കേസിൽ പകർപ്പവകാശലംഘനമുണ്ടായിട്ടില്ലെന്നും ദൃശ്യങ്ങൾ...

ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാണെന്ന നിലപാടിൽ ഉറച്ചുനിന്ന് പിതാവ് കെ.സി ഉണ്ണി

വയലിനിസ്റ്റ് ബാലഭാസ്‌കറിനെ കൊന്നതാണെന്ന നിലപാടിൽ ഉറച്ചുനിന്ന് പിതാവ് കെ.സി ഉണ്ണി. സ്വർണക്കടത്ത് മാഫിയയാണ് മകൻ്റെ മരണത്തിന് പിന്നിലെന്നും കെ.സി ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ...