ഉർവശിയുടെ ഭർത്താവ് ശിവപ്രസാദ് സംവിധായകനാവുന്നതായി റിപ്പോർട്ട്. മലയാളത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബറിൽ ആരംഭിക്കും.
ഉർവശി തന്നെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. പുതിയ ചിത്രത്തിന്റെ കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തു വരും എന്നാണ് പ്രതീക്ഷ.
ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും. തമിഴ്, തെലുങ്ക് , കന്നട, ഹിന്ദി ഭാഷകളിലായി അഭിനയിച്ച ഉർവശി ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ ചിത്രങ്ങൾക്ക് കഥ എഴുതിയിട്ടുണ്ട്. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ നിർമ്മാതാവ് ഉർവശി ആയിരുന്നു.