‘റിലീസിന് മുൻപേ റെക്കോർഡ്’, ഉണ്ണിമുകുന്ദന്റെ ‘മാർക്കോ’ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് വിറ്റത് കോടികൾക്ക് 

Date:

Share post:

റിലീസിന് മുന്നേ റെക്കോർഡ് സ്വന്തമാക്കി ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’. ഷൂട്ടിംഗ് തുടങ്ങി വെറും രണ്ട് ദിവസമേ ആയിട്ടുള്ളു. അപ്പോഴേക്കും ഇത്രയും വലിയ നേട്ടം തങ്ങളെ തങ്ങളെ തേടിയെത്തിയതോർത്ത് ആഹ്ലാദത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. നേട്ടം എന്താണെന്നല്ലേ, ഒരു മലയാള സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ തുകയ്ക്ക് ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘മാർക്കോ’യുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് വിറ്റുപോയിരിക്കുന്നു.

‘മാർക്കോ’ എന്ന ആക്ഷൻ ചിത്രത്തിൻ്റെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്സ് റെക്കോഡ് തുകയായ അഞ്ച് കോടിയും 50% തിയേറ്റർ ഷെയറും നൽകിയാണ് ഹിന്ദിയിലെ ഒരു മുൻനിര കമ്പനിയാണ് അവകാശം സ്വന്തമാക്കിയത്. ഹനീഫ് അദേനി സംവിധാനംചെയ്ത നിവിന്‍ പോളി ചിത്രം ‘മിഖായേലില്‍’ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍കോ ജൂനിയര്‍ എന്ന വില്ലന്‍ കഥാപാത്രത്തിന്‍റെ സ്പിന്‍ ഓഫ് ചിആണ് ‘മാര്‍കോ’. ഒരു സ്പിൻ ഓഫ് ചിത്രത്തിനാണ് ഈ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞത് എന്ന പ്രത്യേകത കൂടിയുണ്ട്. ക്യൂബ്സ് ഇന്റർനാഷണൽ, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷരീഫ് മുഹമ്മദും അബ്ദുൽ ഗദ്ധാഫും നിർമ്മാണവും വിതരണവും നിർവ്വഹിക്കുന്നത്.

അത് മാത്രമല്ല, കെജിഎഫ് എന്ന ചിത്രത്തിലെ സംഗീത സംവിധായകനായിഅരങ്ങേറ്റം കുറിച്ച് ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഹൃദയം കീഴടക്കിയ രവി ബസ്രൂർ ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘മാർക്കോ’യ്ക്കുണ്ട്. കലൈ കിംഗ്സൺ, സ്റ്റണ്ട് സിൽവ, ഫെലിക്സ് എന്നീ മുൻനിര സ്റ്റണ്ട് മാസ്റ്റേഴ്സിന്റെ കൈകാര്യത്തിലൊരുങ്ങുന്ന എട്ട് ആക്ഷൻ രംഗങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ഒരു സ്റ്റൈലിഷ് സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും മികച്ച സംഘട്ടനങ്ങളും, ഇമോഷൻ രംഗങ്ങളുമൊക്കെയുണ്ടാവും മാർക്കോയിൽ.

വിശാലമായ ക്യാൻവാസിലൂടെ വലിയ മുതൽമുടക്കിൽ എത്തുന്ന ഒരു മാസ് എൻ്റർടെയിനർ ആയിരിക്കും ‘മാർക്കോ’ എന്നതിൽ സംശയമില്ല. ചിത്രത്തിൽ ഉണ്ണി മുകുന്ദനെ കൂടാതെ സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ തുടങ്ങിയ പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. നായിക ബോളിവുഡിൽ നിന്നായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ....

ദിർഹവും റിയാലും 23ൽ തൊട്ടതോടെ നാട്ടിലേക്ക് എത്തിയത് കോടികൾ

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പണമൊഴുക്ക്. നവംബര്‍ 15ന് യുഎഇ ദിർഹവും ഖത്തർ റിയാലും ആദ്യമായി 23...

വാണ്ടറേഴ്സിൽ വണ്ടർ സെഞ്ച്വറികൾ; ഇന്ത്യക്ക് 135 റൺസ് വിജയം

മൂന്നാം സെഞ്ച്വറിയുമായി സഞ്ജു, തിലക് വർമ്മക്ക് തുടർച്ചയായ രണ്ടാം സെഞ്ച്വറി. ദക്ഷിണാഫ്രിക്കക്ക് എതിരേ നടന്ന നാലം ടി20 മത്സരത്തിൽ പിറന്നത് ക്രിക്കറ്റ് റെക്കോർഡുകൾ. ഇന്ത്യൻ...

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....