ചിന്താമണി കൊലക്കേസിന് ശേഷം സുരേഷ് ഗോപി വീണ്ടും അഭിഭാഷക വേഷത്തിലെത്തുന്നു. ‘ജെ.എസ്.കെ’ അഥവാ ‘ജാനകി വെഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി വീണ്ടും വക്കീലായി എത്തുന്നത്. ചിത്രം ഉടൻ തിയേറ്ററിലെത്തുമെന്നാണ് റിപ്പോർട്ട്.
ജെ.എസ്.കെയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് സുരേഷ് ഗോപി. ‘നീതി നടപ്പിലാക്കും’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. അധികം വൈകാതെ സിനിമ തിയേറ്ററിൽ കാണാമെന്നും സുരേഷ് ഗോപി കുറിച്ചു.
ഡേവിഡ് ആബേൽ ഡൊണോവൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിക്കൊപ്പം അനുപമ പരമേശ്വരനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷം അനുപമ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.