‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

Date:

Share post:

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ അഭിപ്രായങ്ങൾ വ്യക്തമാക്കി താരം പലപ്പോഴും രംഗത്തെത്താറുണ്ട്. ഇപ്പോൾ താരം തന്നേക്കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്.

തന്നോട് എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ പറയണമെന്ന് തോന്നുന്നവർക്ക് തന്നെ വിളിക്കാം എന്ന് പറഞ്ഞ് തന്റെ ഫോൺ നമ്പർ ഉൾപ്പെടെ പങ്കുവെച്ചായിരുന്നു സന്തോഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നിലവിൽ ഏറ്റെടുത്ത ചാരിറ്റി പ്രവർത്തനങ്ങൾ പെന്റിങ് ആയതിനാൽ സഹായത്തിനായുള്ള അപേക്ഷ തൽക്കാലം അയക്കരുതെന്നും ഏതെങ്കിലും പരിപാടിയിൽ അതിഥിയായി വിളിക്കാനോ ഉദ്ഘാടനം ചെയ്യാനോ ഉണ്ടെങ്കിൽ വിളിക്കണമെന്നും കുറിച്ചായിരുന്നു പോസ്റ്റ്.

പോസ്റ്റിനൊടുവിൽ താൻ ഉരുക്കൊന്നുമല്ല, മഹാ പാവമാ എന്നും സന്തോഷ് കുറിച്ചിട്ടുണ്ട്. ഇതോടെ നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുമായി എത്തുന്നത്. താങ്കളുടെ എളിമയുള്ള മനസിന് ഒരായിരം അഭിനന്ദനങ്ങൾ. നിങ്ങളെ നിങ്ങൾ തന്നെ മനസിലാക്കുന്നു എന്നതാണ് നിങ്ങളുടെ മഹത്വം എന്നാണ് നിരവധി പേർ കമന്റ് ചെയ്യുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

കൂട്ടുകാരുടെ ശ്രദ്ധക്ക്..
എന്തെങ്കിലും അത്യാവശ്യമായി എന്നോട് പറയണം, അറിയിക്കണം എന്നുള്ളവർ “99477 25911” എന്ന മൊബൈൽ WhatsApp ലൂടെ message ആയി അറിയിക്കുക. വീഡിയോ കോൾ ചെയ്യരുത്..
നിലവിൽ ഏറ്റെടുത്ത ചാരിറ്റി പ്രവർത്തനങ്ങൾ പലതും pending ആണ്. അതിനാല് സഹായത്തിനായുള്ള അപേക്ഷ തൽക്കാലം അയക്കരുത്. ഏതെങ്കിലും പരിപാടിയിൽ അതിഥിയായി വിളിക്കുവാനോ, അമ്പലം, പള്ളി, ക്ലബ് പരിപാടികൾക്കോ, ഷോപ്പ് inauguration ഒക്കെ ഉദ്ദേശിക്കുന്നവർ ഫുൾ details വെച്ച് അറിയിക്കുക.
എൻ്റെ സിനിമ സംബന്ധമായ വീഡിയോസ് കണ്ടിട്ടുള്ള അഭിപ്രായങ്ങൾ അല്ലെങ്കിൽ നിലപാടുകൾ സംബന്ധമായ suggestions , മറ്റു നിർദ്ദേശങ്ങൾ എന്നിവ അറിയിക്കുക. നൂറു കണക്കിന് messages, calls വരാറുണ്ട് എന്ന സത്യം മനസ്സിൽ വെച്ച് call, WhatsApp message അയക്കുക.
മെസ്സേജ് അയക്കുന്നവർ പേര്, ജോലി, സ്ഥലം എഴുതുവാൻ ശ്രദ്ധിക്കണേ.. വളരെ അത്യാവശ്യ കാര്യങ്ങൽ അറിയിക്കുന്ന പക്ഷം നിങ്ങളുടെ നമ്പറിലേക്ക് ഞാൻ തിരിച്ച് വിളിക്കാം ട്ടോ. .
നന്ദി.
Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ…)
Mob.. 99477 25911

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...