മലയാളത്തിന്റെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയായ കുഞ്ചാക്കോ ബോബൻ ഇന്ന് തന്റെ 48-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ താരത്തിന് ആശംസ നേരുകയാണ് പ്രിയ സുഹൃത്തും നടനുമായ രമേഷ് പിഷാരടി. മാന്യതയ്ക്കൊക്കെ ഒരു മര്യാദ വേണ്ടേ? എന്ന രസകരമായ കുറിപ്പിലൂടെയാണ് പിഷാരടി ചാക്കോച്ചനെ ആശംസിച്ചത്.
“കരിയർ കാൽ നൂറ്റാണ്ട് പിന്നിട്ടപ്പോഴും എത്രയോ സൂപ്പർ ഹിറ്റുകളിൽ നായകനായപ്പോഴും സിനിമാക്കാരൻ എന്ന തലക്കെട്ടിന് കീഴെ വരുന്ന ദുസ്വാതന്ത്ര്യങ്ങളൊന്നിലും കണ്ടിട്ടില്ലാത്ത കലാകാരൻ. മാന്യതയ്ക്കൊക്കെ ഒരു മര്യാദ വേണ്ടേ? ഹാപ്പി ബർത്ത്ഡേ സ്നേഹിതൻ, ദോസ്ത്, ഭയ്യാ ഭയ്യാ, ജൂനിയർ സീനിയർ” എന്നാണ് പിഷാരടിയുടെ രസകരമായ കുറിപ്പ്.
കുറിപ്പിനൊപ്പം ഇരുവരും ചേർന്ന് നിൽക്കുന്ന ഒരു ചിത്രവും ചാക്കോച്ചനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുന്ന മറ്റൊരു ചിത്രവും പിഷാരടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ജന്മദിനത്തിൽ ചാക്കോച്ചന് ആശംസകളറിയിച്ച് നിരവധി താരങ്ങളും ആരാധകരും സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും കുറിപ്പുകളും പങ്കുവെച്ചിട്ടുണ്ട്.