പ്രേക്ഷകരെ ആവേശത്തിലാഴ്ത്താൻ വീണ്ടും പുഷ്പരാജ് എത്തുന്നു; ട്രെയ്‌ലര്‍ റിലീസ് നവംബര്‍ 17-ന്

Date:

Share post:

പുഷ്പ 2-വിനായി കാത്തിരിക്കുന്ന പ്രേക്ഷകരെ ആവേശത്തിലാഴ്ത്താൻ ട്രെയ്‌ലര്‍ എത്തുന്നു. നവംബർ 17-നാണ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്യുക. ഡിസംബർ അഞ്ചിനാണ് സിനിമ തിയേറ്ററുകളിലെത്തുക. ഇതിന് മുന്നോടിയായാണ് സിനിമയുടെ ട്രെയിലർ പുറത്തുവരുന്നത്.

17-ന് വൈകിട്ട് 6.03-ന് പട്‌നയിൽ വെച്ചാണ് ആഘോഷമായ ട്രെയിലർ റിലീസിങ് ചടങ്ങ് നടക്കുക. തെലുങ്കാനയ്ക്ക് പുറമെ കേരളത്തിലും ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്പേ കേരളത്തിലെ പുഷ്‌പ 2 ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർന്നതായാണ് റിപ്പോർട്ട്. ‘പുഷ്‌പ ദ റൂൾ’ ഡിസംബർ അഞ്ച് മുതൽ കേരളക്കരയിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകും. കേരളത്തിൽ ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത് ഇ ഫോർ എൻ്റർടെയ്ൻമെൻ്റ്സ് ആണ്.

സുകുമാർ സംവിധാനം ചെയ്‌ത ‘പുഷ്‌പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. ‘പുഷ്‌പ ദ റൂൾ’ ഇതിൻ്റെ തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും തകർക്കുമെന്നാണ് സിനിമാ പ്രേമികളുടെ കണക്കൂകൂട്ടൽ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...

പുതിയ പുസ്തകങ്ങളുമായി ഷാർജ പുസ്തക മേള; ‘തീയൊരുവൾ’ പ്രകാശിപ്പിച്ചു

വായനക്കാർക്കായി പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് ഷാർജ രാജ്യാന്തര പുസ്തക മേള. പുസ്തക മേള ആരംഭിച്ചതുമുതൽ നിരവധി പുസ്തകങ്ങളാണ് ദിനംപ്രതി പ്രകാശനം ചെയ്യപ്പെടുന്നത്. വേദിയിൽ വെച്ച്...