ബോക്സോഫീസിൽ മുന്നേറ്റം തുടർന്ന് അല്ലു അർജുൻ്റെ ‘പുഷ്പ 2: ദി റൂൾ’. ചിത്രത്തിന്റെ ആഗോള കളക്ഷൻ 1,500 കോടിയിലേക്ക് അടുക്കുകയാണ്. പ്രദർശനത്തിനെത്തി വെറും 11 ദിവസം പിന്നിടുമ്പോഴാണ് സിനിമയുടെ ആഗോള കളക്ഷൻ 1,409 കോടി രൂപ പിന്നിട്ടിരിക്കുന്നത്.
ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുഷ്‌പ 2ൻ്റെ ഇന്ത്യയിലെ കളക്ഷൻ മാത്രം ഇതുവരെ 900 കോടി രൂപയാണ് പിന്നിട്ടിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത ഡിസംബർ 14-ന് മാത്രം ഇന്ത്യയിൽ നിന്ന് 62.3 കോടി രൂപയുടെ കളക്ഷനാണ് നേടിയത്.
1409 കോടി രൂപയുടെ ആഗോള കളക്ഷൻ നേടിയതോടെ എസ്.എസ്. രാജമൗലിയുടെ ചിത്രം ‘RRR’-ൻ്റെയും (1230 കോടി) ‘കെ.ജി.എഫ്: ചാപ്റ്റർ 2’ (1215 കോടി) ൻ്റെയും റെക്കോഡുകളാണ് ഇപ്പോൾ പുഷ്‌പ 2. ചിത്രം ഇത്തരത്തിൽ പ്രദർശനം തുടരുകയാണെങ്കിൽ രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം ‘ബാഹുബലി 2’ (1790 കോടി) ന്റെയും റെക്കോഡ് പുഷ്‌പ മറികടക്കുമെന്നാണ് വിലയിരുത്തൽ.