തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് നയൻതാര. നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും വിവാഹം കഴിഞ്ഞതോടെ വിവാഹ വീഡിയോയ്ക്കായി ആരാധകർ കാത്തിരിക്കുകയാണ്. ഇരുവരുടെയും വിവാഹ വീഡിയോ ഡോക്യുമെന്ററിയായി പുറത്തുവിടുമെന്ന് വിവാഹം കഴിഞ്ഞ സമയത്ത് ഇരുവരും അറിയിച്ചിരുന്നു. ഇപ്പോൾ അതിനുള്ള സമയമായിരിക്കുകയാണ്.
നവംബർ 18-ന് നെറ്റ്ഫ്ലിക്സിലൂടെയാണ് വിവാഹ വീഡിയോ പുറത്തുവരുന്നത്. എന്നാൽ അതിന് മുന്നോടിയായി ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്ൽ’ എന്ന ഡോക്യുമെന്ററിയുടെ ട്രെയിലർ നാളെ (നവംബർ 9) റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സിലൂടെയാണ് ട്രെയ്ലറും പുറത്തുവരുന്നത്.
ട്രെയിലർ റിലീസിനോടനുബുന്ധിച്ച് പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. നയൻതാരയും വിഘ്നേഷും മക്കളായ ഉയിരും ഉലകുമാണ് പോസ്റ്ററിലുള്ളത്. ഒരു മണിക്കൂർ 21 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ നയൻതാരയുടെ വിവാഹ വീഡിയോയും അവരുടെ ജീവിത കഥയുമാണ് പറയുന്നത്.
ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തത് സംവിധായകൻ ഗൗതം വാസുദേവാണ്. നയൻതാരയുടെ കല്യാണ വീഡിയോ എന്ന നിലയിൽ മാത്രമല്ല, അവരുടെ ജീവിതത്തിലെ നിർണായക ഘട്ടങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. 2022 ജൂൺ 9നായിരുന്നു നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും വിവാഹം.