‘അമ്മ’യുടെ ഡിജിറ്റൽ ഐഡി കാർഡ് മമ്മൂട്ടിക്ക് കൈമാറി മോഹൻലാൽ

Date:

Share post:

താര സംഘടനയായ ‘അമ്മ’യുടെ പുതിയ ഡിജിറ്റൽ ഐഡന്റിറ്റി കാർഡ് മമ്മൂട്ടിക്ക് നൽകി പ്രസിഡന്റ് മോഹൻലാൽ ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റുമാരായ മണിയൻ പിള്ള രാജു, ശ്വേത മേനോൻ, ജോയിന്റ് സെക്രട്ടറി ജയസൂര്യ, ട്രഷറർ സിദ്ദീഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

‘അമ്മ’യുടെ 29-ാമത് വാർഷിക പൊതുയോഗത്തിലാണ് ഡിജിറ്റൽ ഐഡി കാർഡ് വിതരണം ചെയ്തത്. കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന യോഗത്തിൽ 290 അംഗങ്ങൾ പങ്കെടുത്തു. പ്രസിഡന്റ് മോഹൻലാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഇടവേള ബാബു വാർഷിക റിപ്പോർട്ടും ട്രഷറർ സിദ്ദീക്ക് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു.

ഒരു വർഷത്തിനുള്ളിൽ സിനിമ മേഖലയിൽ നിന്നും മരണപ്പെട്ടുപോയ 9 പേർക്ക് സംഘടന ആദരാഞ്ജലി അർപ്പിച്ചു. പുതിയതായി 6 പേർക്ക് സംഘടനയിൽ അം​ഗത്വം ന‍ൽകുകയും ചെയ്തു. മഴവിൽ മനോരമ എന്റർടെയ്ന്മെന്റ് അവാർഡ് 2023 ആഗസ്റ്റ് 1 മുതൽ 4 വരെ നടത്തുവാൻ യോഗം തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...