ബോക്സോഫീസിൽ മുന്നേറ്റം സൃഷ്ടിച്ച് ഉണ്ണി മുകുന്ദന്റെ ‘മാർക്കോ. ആഗോളതലത്തിൽ ആദ്യദിനം ചിത്രം നേടിയത് 10 കോടി രൂപയാണ്. ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായാണ് ചിത്രം ജനമനസുകളെ ഇളക്കിമറിക്കാൻ എത്തിയിരിക്കുന്നത്.
ഉണ്ണി മുകുന്ദൻ്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണിത്. പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്‌സ്‌റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. തുടക്കം മുതൽ അവസാനം വരെ അത്യുഗ്രൻ ആക്ഷൻ രംഗങ്ങളാണ് പ്രേക്ഷകർക്ക് കാണാൻ സാധിക്കുക. സാങ്കേതികപരമായും ചിത്രം മികച്ചുതന്നെയാണ് നിൽക്കുന്നത്.
5 ഭാഷകളിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രം ഹനീഫ് അദേനിയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് മാർക്കോ നിർമ്മിച്ചിരിക്കുന്നത്.