‘കരൺ അർജുൻ’ വീണ്ടും തിയേറ്ററുകളിലേക്ക്; യുഎഇയിലും റീറിലീസ്

Date:

Share post:

ബോളിവുഡ് പ്രേക്ഷകരുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന ‘കരൺ അർജുൻ’വീണ്ടും തിയേറ്ററുകളിലേക്ക്. 1995-ൽ റിലീസ് ചെയ്‌ത ഷാരൂഖ് ഖാനും സൽമാൻ ഖാനും ഒന്നിച്ചഭിനയിച്ച ചിത്രമാണ് 30 വർഷത്തിന് ശേഷം വീണ്ടും റിലീസാകുന്നത്.

രാകേഷ് റോഷൻ സംവിധാനം ചെയ്ത ‘കരൺ അർജുൻ’ അന്ന് ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. രണ്ട് സൂപ്പർ താരങ്ങളുടെ ആരാധകർ ഒന്നിച്ച് തിയേറ്ററിൽ  എത്തിയതോടെ ബോളിവുഡിൽ പുതിയ ആവേശമാണ് പിറന്നത്. രാഖി ഗുൽസാർ, കാജോൾ, മംമ്ത കുൽക്കർണി, അംരീഷ് പുരി തുടങ്ങി മറ്റ് പ്രതിഭകളും സിനിമയ്ക്ക് മുതൽക്കൂട്ടായി.

വേർപിരിഞ്ഞുപോയ സഹോദരങ്ങളുടെ സ്നേഹബന്ധത്തിൻ്റെ കഥയാണ് സിനിമ പറയുന്നത്. ‘ഏ ബന്ധൻ’ പോലുള്ള ഹിറ്റ് ഗാനങ്ങളും സിനിമ സമ്മാനിച്ചു.
‘മേരാ കരൺ അർജുൻ ആയേഗാ’ എന്ന ചിത്രത്തിലെ ഡയലോഗ് ഇന്നും സോഷ്യൽമീഡിയ തരംഗമാണ്.

യുഎഇ ഉൾപ്പെടെ വിദേശരാജ്യങ്ങളിലും ചിത്രം റീറിലീസ് ചെയ്യുന്നുണ്ട്. നംവബർ 22നാണ് ചിത്രം വീണ്ടും തിയേറ്ററിലെത്തുക. ഐതിഹാസിക നിമിഷങ്ങളും കഥാപാത്രങ്ങളും കൊണ്ട് ബോളിവുഡ് നാടോടിക്കഥകളുടെ ഭാഗമായിമാറിയതാണ് ‘കരൺ അർജുൻ’ പഴയ ആവേശത്തോടെ 2024 ലും പ്രേക്ഷകർ സിനിമയെ സ്വീകരിക്കുമെന്നും സംവിധായകൻ രാകേഷ് റോഷൻ പറയുന്നു.

നിമത്തം പോലെയാണ് സിനിമയിൽ ഷാരൂഖും സൽമാനും ഒന്നിക്കുന്നത്. സിനിമയ്ക്ക് ഇതിലും മികച്ച അഭിനേതാക്കൾ ഉണ്ടാകുമായിരുന്നില്ല. ഇരുവരും തങ്ങളുടെ ഭാഗങ്ങൾ മികവുറ്റതാക്കിയെന്നും സൂപ്പർതാര പദവിയിലേക്കുള്ള ഇരുവരുടേയും ചുവടുവയ്പ്പായിരുന്നു സിനിമയെന്നും രാകേഷ് റോഷൻ പറയുന്നു. എന്തായാലും കരണിനേയും അർജുനേയും വീണ്ടും സ്വീകരിക്കാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ ബിസിനസുകാരനായ ആന്റണി തട്ടിൽ

നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു. കൊച്ചി സ്വദേശിയും ബിസിനസുകാരനുമായ ആൻ്റണി തട്ടിലാണ് വരൻ. അടുത്ത മാസം ഗോവയിൽ വെച്ചാകും വിവാഹം നടക്കുക. കീർത്തിയുടെ അച്ഛനും...

ദുബായ് റണ്ണിനൊരുങ്ങി നഗരം; രജിസ്ട്രേഷൻ തുടരുന്നു

ഒരുമാസം നീണ്ടുനിന്ന ദുബായ് ഫിറ്റ്നസ് ചലഞ്ചിൻ്റെ സമാപനത്തോട് അനുബന്ധിച്ച് നടന്നുവരാറുള്ള ദുബായ് റൺ നവംബർ 24ന്. ഷെയ്ഖ് സായിദ് റോഡിലെ പ്രധാന പോയിൻ്റുകൾ കേന്ദ്രീകരിച്ചാണ്...

പാലക്കാട് തിരഞ്ഞെടുപ്പ് ആവേശമില്ല; പോളിങ് മന്ദ​ഗതിയിൽ

പ്രചരണം പൊടിപൊടിച്ചിട്ടും പാലക്കാട് തിരഞ്ഞെടുപ്പ് മന്ദ​ഗതിയിലാണ്. ആദ്യ മണിക്കൂറിലെ തിരക്ക് പിന്നീട് ബൂത്തുകളിലില്ല എന്നതാണ് വാസ്തവം. ആദ്യ അഞ്ച് മണിക്കൂറിൽ 30.48 ശതമാനമാണ് പോളിങ്...

ദുബായിൽ അശ്രദ്ധമായി പാർക്ക് ചെയ്ത വാഹനം തെന്നി നീങ്ങി കടലിൽ പതിച്ചു

അശ്രദ്ധമായി പാർക്ക് ചെയ്ത വാഹനം തെന്നിനീങ്ങി കടലിൽ വീണു. ദുബായ് അൽ ഹംറിയ ഏരിയയിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പാർക്ക് ചെയ്ത‌ വാഹനം വാർഫിൽ...