മൂന്നാം ദിനം 100 കോടി ക്ലബ്ബിൽ; തിയേറ്ററിൽ കുതിപ്പ് തുടർന്ന് സൂര്യയുടെ ‘കങ്കുവ’

Date:

Share post:

കളക്ഷൻ റെക്കോർഡുകൾ തകർത്ത് തിയേറ്ററിൽ കുതിച്ചുയരുകയാണ് സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രം കങ്കുവ. വെറും മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം. 127 കോടി 64 ലക്ഷമാണ് കങ്കുവയുടെ ആഗോള കലക്ഷൻ.

നവംബർ 14ന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം 58 കോടിക്ക് മുകളിൽ ഗ്രോസ് നേടി സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ആദ്യ ദിന ആഗോള ഗ്രോസർ എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ഏറ്റവും വേഗത്തിൽ 100 കോടി ക്ലബിലെത്തുന്ന ആദ്യ സൂര്യ ചിത്രമായും കങ്കുവ മാറി. കേരളത്തിൽ ആദ്യദിനം ചിത്രം നേടിയത് നാല് കോടിക്ക് മുകളിലാണ്.

350 കോടി രൂപ ബഡ്ജറ്റിൽ, പിരീഡ് ആക്ഷൻ ഡ്രാമയായി ഒരുങ്ങിയ ചിത്രം സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് കങ്കുവ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിച്ചത്.

സൂര്യ ഇരട്ട വേഷം ചെയ്‌ത ഈ ചിത്രത്തിൽ ബോളിവുഡ് താരം ബോബി ഡിയോൾ ആണ് വില്ലൻ വേഷം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ദിശ പട്ടാണിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

കുറ്റകൃത്യങ്ങൾ അതിവേ​ഗം കണ്ടെത്താം; പുതിയ ഫോറൻസിക് കേന്ദ്രം ആരംഭിക്കാൻ ദുബായ് പൊലീസ്

കുറ്റകൃത്യങ്ങൾ അതിവേ​ഗം കണ്ടെത്തുന്നതിനായി പുതിയ ഫോറൻസിക് മെഡിസിൻ കേന്ദ്രം ആരംഭിക്കാനൊരുങ്ങി ദുബായ് പൊലീസ്. പുതിയ കേന്ദ്രം ആരംഭിക്കുന്നതോടെ പരിശോധനകൾക്ക് വെറും മണിക്കൂറുകൾ മാത്രമാണ് എടുക്കുകയെന്നും...

വര ആര്‍ടെക്‌സ് എഡിഷന്‍ 2 പോസ്റ്റർ ദുബായിൽ പ്രകാശനം ചെയ്തു

യുഎഇയിലെ മലയാളി ക്രിയേറ്റീവ് ഡിസൈനേഴ്സ് കൂട്ടായ്മയായ വരയുടെ ആര്‍ടെക്‌സ് എഡിഷന്‍ 2 പോസ്റ്റര്‍ പ്രകാശനം ചെയ്തു. ദുബായിൽ നടന്ന ചടങ്ങിൽ വെച്ച് ആര്‍ട്ട് ഡയറക്ടറും...

യുഎഇ ദേശീയ ദിനാഘോഷത്തിനിടെ നീണ്ട വാരാന്ത്യ അവധിയെത്തുന്നു

യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് 2024ലെ അവസാനത്തെ നീണ്ട വാരാന്ത്യമാണ് ഡിസംബറിൽ ലഭ്യമാകുക. ഡിസംബർ രണ്ട്, മൂന്ന് തീയതികളിലാണ് (തിങ്കൾ, ചൊവ്വ) ദേശീയ ദിന...

ഡിസംബർ 3 വരെ സൈനിക പരിശീലനം തുടരുമെന്ന് മന്ത്രാലയം

അബുദാബിയിലെ അൽ-സമീഹ് പ്രദേശത്ത് സൈനിക പരിശീലനം നടക്കുന്നതിനാൽ പ്രദേശത്ത് ഉയർന്ന ശബ്ദമുണ്ടാകാൻ സാധ്യതയുണ്ടെന്ന് താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയതായി പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച...