70-ലും ചെറുപ്പം; സപ്തതിയുടെ നിറവിൽ ഉലകനായകൻ

Date:

Share post:

ഉലക നായകൻ കമൽ ഹാസന് ഇന്ന് 70-ാം പിറന്നാൾ. ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ കമൽഹാസൻ അഭിനേതാവായി മാത്രമല്ല എഴുത്തുകാരൻ, സംവിധായകൻ, നിർമ്മാതാവ്, നൃത്തസംവിധായകൻ, ഗാനരചയിതാവ്, നർത്തകൻ, ഗായകൻ എന്നീ നിലകളിലെല്ലാം മികവ് തെളിയിച്ച പ്രതിഭയാണ്.

പ്രേക്ഷകരെ വിസ്‌മയിപ്പിച്ച, അമ്പരപ്പിച്ച എത്രയെത്ര കഥാപാത്രങ്ങൾ.. ഗുണയും അവ്വ ഷൺമുഖിയും ഇന്ത്യനും ദശാവതാരവും വിശ്വരൂപവും എല്ലാം മറ്റൊരാൾക്കും ചെയ്യാൻ സാധിക്കാത്ത വിധത്തിലാണ് കമൽ അനശ്വരമാക്കിയത്. ആറ് പതിറ്റാണ്ടിലേറെയായി സജീവമായി തുടരുന്ന ചലച്ചിത്രയാത്ര, അസാധാരണമായ നടനവൈഭവം, മികച്ച നർത്തകൻ, ആക്ഷൻരംഗങ്ങളിലെ കൃത്യത, അങ്ങനയങ്ങനെ കമൽഹാസനെ വേറിട്ടുനിർത്തുന്ന ഘടകങ്ങൾ ഒട്ടേറെയുണ്ട്.

1960-ൽ കളത്തൂർ കണ്ണമ്മ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്കുള്ള അദ്ദേഹത്തിന്റെ വരവ്. ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ സ്വന്തമാക്കുകയും ചെയ്തു. പിന്നീട് എംജിആർ, ശിവാജി ഗണേശൻ എന്നിവർക്കൊപ്പമെല്ലാം ബാലതാരമായി വേഷമിട്ടു. നടനെന്ന നിലയിൽ തമിഴിൽ ശ്രദ്ധേയനാകും മുൻപേ മലയാളത്തിൽ സൂപ്പർഹിറ്റുകൾ സ്വന്തമാക്കി. പട്ടാമ്പൂച്ചി എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ താരപരിവേഷം നേടിയത്. അപൂർവരാഗങ്ങൾ അദ്ദേഹത്തിൻ്റെ എക്കാലത്തേയും വിജയകരമായ തമിഴ് ചിത്രമാണ്.

മികച്ച നടനുള്ള നാല് ദേശീയ പുരസ്‌കാരങ്ങൾ, 19 ഫിലിം ഫെയർ അവാർഡുകൾ, സിനിമയിലെ സംഭാവനകൾക്ക് കലൈമാമണി, പത്മശ്രീ, പദ്‌മഭൂഷൺ തുടങ്ങി എണ്ണമറ്റ പുരസ്കാരങ്ങൾ. 2016-ൽ ഫ്രഞ്ച് സർക്കാർ കമലിനെ പ്രശസ്‌തമായ ഷെവലിയർ ബഹുമതി നൽകി ആദരിച്ചു. അങ്ങനെ എണ്ണിയാലൊടുങ്ങാത്തതാണ് കമലിന്റെ നേട്ടങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കും, സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കും’; സലിം കുമാർ

എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കുമെന്നും സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കുമെന്നും തുറന്നടിച്ച് നടൻ സലിം കുമാർ. എല്ലാ പാർട്ടിയും ഒരുപോലെയാണ്. ഒന്ന് മറ്റൊന്നിനെക്കാൾ...

അബുദാബിയിൽ ലിസ്റ്റ് ചെയ്ത് ലുലു ഷെയറുകൾ; ഇന്ത്യക്കാരന്റെ കമ്പനിയുടെ ഗൾഫിലെ ഏറ്റവും വലിയ ലിസ്റ്റിങ്

ലുലു ഷെയറുകൾ അബുദാബി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി, ലുലു...

സു​ഗമമായ യാത്ര; ദുബായിലെ 14 പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർടിഎ

ജനങ്ങൾക്ക് സു​ഗമമായ യാത്ര ഒരുക്കുന്നതിന്റെ ഭാ​ഗമായി ദുബായിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. 14 പ്രധാന റോഡുകളുടെയും 9 പ്രധാന ജം​ഗ്ഷനുകളുടെയും അറ്റകുറ്റപ്പണിയാണ് ദുബായ്...

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...