‘പണി’ സിനിമയെ വിമർശിച്ച റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മനസുതുറന്ന് ജോജു ജോർജ്. അങ്ങനെയൊരു ഫോൺ കോൾ താൻ ചെയ്യരുതായിരുന്നുവെന്നും നെഗറ്റീവ് റിവ്യു എല്ലായിടത്തും പ്രചരിപ്പിച്ചതിൽ പ്രകോപിതനായപ്പോഴാണ് ആ കോൾ ചെയ്തതെന്നുമാണ് ജോജു തുറന്നുപറയുന്നത്. സൗദിയിൽ സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.
“സിനിമയുടെ റിവ്യൂ പറഞ്ഞതിലല്ല വിളിച്ചത്. ടിക്കറ്റ് എടുത്ത് സിനിമ കണ്ട എല്ലാവരും അഭിപ്രായം പറയണം. ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ലെന്ന് പറയണം. പക്ഷേ ഒരു പോസ്റ്റ് ഒരുപാട് സ്ഥലങ്ങളിൽ പ്രചരിപ്പിച്ചു. അതിന്റെ പേരിൽ ഉണ്ടായ കോലാഹലത്തിൽ ഞാൻ ഒരു കോൾ ചെയ്തുപോയി. അത് വിളിക്കരുതായിരുന്നു” എന്നാണ് ജോജു പറഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചകൾ തന്നെ ഉടലെടുത്തിരുന്നു. നിരവധി പേർ ജോജുവിനും വ്ലോഗർക്കും പിന്തുണയുമായി എത്തിയിരുന്നു.