അനശ്വര നടൻ ജയന് പുനർജന്മം ; എഐ വിദ്യയിലൂടെ കോളിളക്കം -2

Date:

Share post:

കോളിളക്കം രണ്ടാം ഭാഗം എന്ന പേരിലിറങ്ങിയ വീഡിയോയിൽ അനശ്വര നടൻ ജയൻ്റെ സാന്നിധ്യം.
എഐ വിദ്യയിലൂടെ ജയനെ കഥാപാത്രമാക്കിയ വീഡിയോയാണ് പുറത്തെത്തിയത്. ‘ലൂസിഫർ’ സിനിമയിലെ അബ്റാം ഖുറേഷി എന്ന കഥാപാത്രത്തെ എഐയിലൂടെ ഇതിഹാസ നടൻ ജയനാക്കി മാറ്റുകയായിരുന്നു. മൾട്ടിവേഴ്സ് മാട്രിക്സ് എന്ന സമൂഹമാധ്യമ പേജിലൂടെയാണ് വിഡിയോ പുറത്തുവന്നത്.

സാഹസികതയും പൗരുഷവും കൊണ്ട് പ്രേക്ഷകരുടെ മനസിനെ കീഴടക്കിയ ജയൻ വിടപറഞ്ഞിട്ട് 44 വർഷം പൂർത്തിയാകുന്ന ഘട്ടത്തിലാണ് എഐയിലൂടെ താരം വീണ്ടും ഫ്രെയിമിലെത്തിയത്. അങ്ങാടിയിലെ ചുമട്ട് തൊഴിലാളിയായും ശരപഞ്ജരത്തിലെ കുതിരക്കാരനായും മറ്റും നിറഞ്ഞാടിയ ജയൻ ഇക്കാലത്ത് ജീവിച്ചിരുന്നെങ്കിൽ എങ്ങനെയുണ്ടാകുമെന്നതിൻ്റെ തെളിവുകൂടിയായി മൾട്ടിവേഴ്സ് മാട്രിക്സ് പുറത്തുവിട്ട എഐ വീഡിയോ.

1980 നവംബർ 16 നാണ് കോളിളക്കം സിനിമയുടെ ഷൂട്ടിംഗ് ലൊക്കോഷനിൽ ജയൻ്റെ മരണത്തിന് ഇടയാക്കിയ ഹെലികോപ്ടർ അപകടമുണ്ടായത്. കൊല്ലം സ്വദേശിയായ ജയൻ്റെ യഥാർത്ഥ പേര് കൃഷ്ണൻ നായർ എന്നായിരുന്നു. സിനിമയിൽ വരുന്നതിനുമുമ്പ് നേവിയിൽ ഓഫീസർ ആയിരുന്നു ജയൻ.

1974 മുതല്‍ 80 വരെയാണ് ജയൻ സിനിമയിൽ ഉണ്ടായിരുന്നത്. ഇതിനിടെ മലയാളത്തിലും തമിഴിലുമായി 116 സിനിമകളിൽ അഭിനയിച്ചു. ഭൂരിപക്ഷം സിനിമകളും ഹിറ്റായിമാറി. താരപരിവേഷത്തിൻ്റെ ഉന്നതിയിൽ നിൽക്കുമ്പോൾ നാല്പത്തിയൊന്നാം വയസ്സിലായിരുന്നു മരണം. കാലങ്ങൾ കടന്നുപോകുമ്പോഴും ജയൻ എന്ന മലയാളത്തിൻ്റെ കരുത്തുറ്റ താരം പ്രേക്ഷകരുടെ മനസ്സിൽ അനശ്വരനായി നിൽക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ജേക്ക് പോൾ ഇടിച്ചിട്ടു; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് തോൽവി

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരത്തെ കാത്തിരുന്നത് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിൽ ഇടക്കൂട്ടിലെ ഇതിഹാസമായ മൈക്ക് ടൈസന് പരാജയം. എട്ടു റൗണ്ടുകളിലും...

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ....

ദിർഹവും റിയാലും 23ൽ തൊട്ടതോടെ നാട്ടിലേക്ക് എത്തിയത് കോടികൾ

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പണമൊഴുക്ക്. നവംബര്‍ 15ന് യുഎഇ ദിർഹവും ഖത്തർ റിയാലും ആദ്യമായി 23...

വാണ്ടറേഴ്സിൽ വണ്ടർ സെഞ്ച്വറികൾ; ഇന്ത്യക്ക് 135 റൺസ് വിജയം

മൂന്നാം സെഞ്ച്വറിയുമായി സഞ്ജു, തിലക് വർമ്മക്ക് തുടർച്ചയായ രണ്ടാം സെഞ്ച്വറി. ദക്ഷിണാഫ്രിക്കക്ക് എതിരേ നടന്ന നാലം ടി20 മത്സരത്തിൽ പിറന്നത് ക്രിക്കറ്റ് റെക്കോർഡുകൾ. ഇന്ത്യൻ...