ദുൽഖർ സൽമാൻ നായകനായെത്തിയ തെലുങ്ക് ചിത്രം ‘ലക്കി ഭാസ്കർ’ ഒടിടിയിലേയ്ക്ക് എത്തുന്നു. നവംബർ 28-ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുക.
തിയേറ്ററിൽ മികച്ച കളക്ഷൻ നേടിയ ചിത്രം കേരളത്തിൽ നിന്ന് മാത്രം 20 കോടിയാണ് സ്വന്തമാക്കിയത്. തമിഴ്നാട്ടിൽ നിന്നും 15 കോടിക്ക് മുകളിലാണ് ചിത്രം നേടിയ ഗ്രോസെന്നാണ് റിപ്പോർട്ടുകൾ. ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ലക്കി ഭാസ്കര്‍ ഒരുക്കിയിരിക്കുന്നത്.
1992-ൽ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിന്റെ കഥയാണ് ചിത്രം പറയുന്നത്. വെങ്കി അറ്റ്ലരി രചിച്ച് സംവിധാനം ചെയ്ത ചിത്രം കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.