പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ച് ധ്യാന്‍ ശ്രീനിവാസന്. അഭിനേതാവ്, സംവിധായകൻ എന്നതിന് പുറമെ ഗായകനെന്ന നിലയിലുള്ള തന്റെ കഴിവും തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ താരം. സിനിമാറ്റിക്ക ഫിലിംസ് എല്‍എല്‍പിയുടെ ബാനറില്‍ നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രത്തിലൂടെയാണ് ധ്യാൻ പിന്നണിഗാന രംഗത്തേക്ക് ചുവടുവെക്കുന്നത്. ചിത്രത്തിൽ ധ്യാൻ ആലപിച്ച ‘കൊന്നെടീ പെണ്ണേ’ എന്നുതുടങ്ങുന്ന ഗാനം അണിയറപ്രവർത്തകർ പുറത്തിറക്കി.
മനു മഞ്ജിത്ത് രചിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് അരുണ്‍ മുരളീധരനാണ്. വിലാസ് കുമാര്‍, സിമി മുരളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘വെള്ളം’ സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘നദികളില്‍ സുന്ദരി യമുന’. കണ്ണൂരിലെ നാട്ടുമ്പുറങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.
സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വ്വണ, ആമി, ഉണ്ണിരാജ, ഭാനു പയ്യന്നൂര്‍, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാർ തുടങ്ങിയ താരനിര സിനിമയിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ മറ്റ് ഗാനങ്ങൾക്ക് വരികൾ നൽകിയത് മനു മഞ്ജിത്തും ഹരി നാരായണനും ചേർന്നാണ്. ശങ്കര്‍ ശര്‍മയാണ് ബിജിഎം നൽകിയിരിക്കുന്നത്.
ചിത്രത്തിൽ ഫൈസല്‍ അലി ഛായാഗ്രഹണവും രതിന് രാധാകൃഷ്ണന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം അജയന് മങ്ങാട്, മേക്കപ്പ് ജയന് പൂങ്കുളം, കോസ്റ്റ്യും സുജിത് മട്ടന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രിജിന് ജെസി, പ്രോജക്ട് ഡിസെെന്‍ അനിമാഷ്, വിജേഷ് വിശ്വം, ഫിനാന്‍സ് കണ്ട്രോളര് അഞ്ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ മെഹമൂദ്, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്സ് പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ കണ്ട്രോളര് സജീവ് ചന്തിരൂര്‍, പിആര്‍ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് യെല്ലോടൂത്ത്, ഫോട്ടോ സന്തോഷ് പട്ടാമ്പി എന്നിവരാണ്.