ആന്ധ്രയിലെ സിനിമാമരം കടപുഴകി വീണു; നിരാശയോടെ ആരാധകർ

Date:

Share post:

150 വര്‍ഷം പഴക്കമുള്ള സിനിമാക്കാരുടെ പ്രിയപ്പെട്ട മരം. 450ലേറെ സിനിമകളിലെ പ്രധാന ലൊക്കേഷന്‍. തെലുങ്ക് സിനിമകളുടെ നിറസാന്നിധ്യമായിരുന്നു സിനിമാമരം കടപുഴകി വീണു. ആന്ധ്ര ഗോദാവരി ജില്ലയിലുള്ള മരമാണ് കഴിഞ്ഞദിവസം നിലംപതിച്ചത്.

ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസമാണ് സിനിമാലോകത്തെ ഈ മരത്തിൻ്റെ ചുവട്ടിലേക്ക് ആകർഷിച്ചത്. നിരവധി സംവിധായകര്‍ക്കിടയില്‍ഇതേ വിശ്വാസം നിലനിന്നിരുന്നു. തെലുങ്ക് സിനിമയ്ക്ക് പുറമെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ നിരവധി ഭാഷകളിലുള്ള സിനിമകൾക്കും ഈ മരച്ചുവട് ലൊക്കേഷൻ ആയിട്ടുണ്ട്. ആളുകൾ സിനിമാമരം തേടി എത്തിയതോടെ ഗ്രാമവാസികളും ഐശ്വര്യത്തിൻ്റെ പ്രതീകമായി ഈ മരത്തെക്കണ്ടു.

സമനിയ സമന്‍ എന്ന പേരിൽ അറിയപ്പെടുന്ന മഴവൃക്ഷമാണിത്. മധ്യ, തെക്കന്‍ അമേരിക്കന്‍ മേഖലകളാണ് ഈ മരത്തിൻ്റെ ജന്മദേശം. മരം കടപുഴകി വീണതിനെ തുടര്‍ന്ന് നിരവധിയാളുകള്‍ ആ സ്ഥലം സന്ദര്‍ശിക്കാനെത്തി. ഗ്രാമവാസി ആയിരുന്ന സിംഗുലൂരി താത്താബായ് എന്ന വ്യക്തിയാണ് ഈ മരം നട്ടതെന്നാണ് കരുതപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഗ്രീൻ മൊബിലിറ്റി വാരം; റാസൽഖൈമയിലെ സിറ്റി ബസുകളിൽ ഇന്ന് സൗജന്യ യാത്ര

പൊതുജനങ്ങൾക്ക് ഇന്ന് (നവംബർ 26) റാസൽഖൈമയിലെ സിറ്റി ബസുകളിൽ സൗജന്യ യാത്ര നടത്താം. ഗ്രീൻ മൊബിലിറ്റി വാരത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയാണ്(റക്‌ത) സിറ്റി ബസുകളിൽ...

ദുല്‍ഖര്‍ സല്‍മാന്റെ ‘ലക്കി ഭാസ്‌കര്‍’ നിങ്ങളുടെ സ്വീകരണമുറിയിലേയ്ക്ക്; 28ന് ഒടിടി പ്രദർശനം ആരംഭിക്കും

ദുൽഖർ സൽമാൻ നായകനായെത്തിയ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കർ' ഒടിടിയിലേയ്ക്ക് എത്തുന്നു. നവംബർ 28-ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്. തെലുങ്ക്, തമിഴ്,...

കഠിനമായ ശൈത്യം; അഭയാർത്ഥികൾക്കായി ശീതകാല സഹായപദ്ധതിക്ക് തുടക്കമിട്ട് യുഎഇ

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശൈത്യം അതികഠിനമാകുന്നതോടെ അഭയാർത്ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി യുഎഇ. ശീതകാല സഹായപദ്ധതിക്കാണ് യുഎഇ തുടക്കമിട്ടിരിക്കുന്നത്. ശൈത്യകാലത്ത് അഭയാർത്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനുള്ള...

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...