നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് പിൻവലിക്കുകയാണെന്ന് പരാതിക്കാരി. ക്ഷമാപണം നടത്തിയതിനെത്തുടർന്ന് കേസ് പിൻവലിക്കുന്നതെന്ന് അഭിഭാഷകൻ അറിയിച്ചു. ഓൺലൈൻ ചാനലിലെ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അപമാനിച്ചുവെന്നായിരുന്നു ഓൺലൈൻ അവതാരക പരാതി നൽകിയത്. സംഭവം വിവാദമായതോടെ സിനിമാ നിർമാതാക്കളുടെ സംഘടന ഇരുവരെയും വിളിച്ചു ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയെന്നും പരാതി പിൻവലിക്കുമെന്നും അഭിഭാഷകൻ അറിയിച്ചു. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷൻ അഭിമുഖത്തിനിടെയാണ് നടൻ അവതാരകയ്ക്കും സഹപ്രവർത്തകർക്കുമെതിരെ മോശമായി സംസാരിച്ചെന്ന പരാതി ഉയർന്നത്.