‘അടുക്കാനാകാത്തവിധം അകന്നുപോയി’; എ.ആർ റഹ്മാൻ വിവാഹമോചിതനാകുന്നു

Date:

Share post:

29 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാനൊരുങ്ങി സംഗീതഞ്ജൻ എ.ആർ. റഹ്മാനും ഭാര്യ സൈറയും. വിവാഹമോചന വാർത്തകൾ പരക്കുന്നതിനിടെ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തുകയാണ് ഇരുവരും. അടുക്കാനാകാത്തവിധം അകന്നുപോയെന്നും ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നതായും എ.ആർ റഹ്മാൻ കുറിച്ചു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാകാര്യങ്ങൾക്കും കാണാൻ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകർന്ന ഹൃദയങ്ങളാൽ ദൈവത്തിൻ്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങൾ അർഥം തേടുകയാണ്. ആകെ തകർന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങൾ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു’ എന്നാണ് റഹ്‌മാൻ കുറിച്ചത്.

അതോസമയം സൈറയുടെ അഭിഭാഷകയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇരുവർക്കുമിടയിലെ വൈകാരികബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നും ഇത് ഏറെ പ്രയാസകരമായ തീരുമാനമാണെന്നും സൈറയുടെ അഭിഭാഷക പറഞ്ഞു. ഇരുവരും തമ്മിലുള്ള വൈകാരിക സംഘർഷങ്ങൾ പരിഹരിക്കാനാകുന്നില്ല. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്തവിധം രണ്ടു പേരും അകന്നുപോയെന്നും വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘കരൺ അർജുൻ’ വീണ്ടും തിയേറ്ററുകളിലേക്ക്; യുഎഇയിലും റീറിലീസ്

ബോളിവുഡ് പ്രേക്ഷകരുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന ‘കരൺ അർജുൻ’വീണ്ടും തിയേറ്ററുകളിലേക്ക്. 1995-ൽ റിലീസ് ചെയ്‌ത ഷാരൂഖ് ഖാനും സൽമാൻ ഖാനും ഒന്നിച്ചഭിനയിച്ച ചിത്രമാണ് 30...

ദുബായിൽ അശ്രദ്ധമായി പാർക്ക് ചെയ്ത വാഹനം തെന്നി നീങ്ങി കടലിൽ പതിച്ചു

അശ്രദ്ധമായി പാർക്ക് ചെയ്ത വാഹനം തെന്നിനീങ്ങി കടലിൽ വീണു. ദുബായ് അൽ ഹംറിയ ഏരിയയിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പാർക്ക് ചെയ്ത‌ വാഹനം വാർഫിൽ...

ദാരിദ്ര്യം ഇല്ലാതാക്കാൻ കൈകോർക്കാം; 100 മില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് യുഎഇ

ദാരിദ്ര്യം ഇല്ലാതാക്കുന്നതിനായി 100 മില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് യുഎഇ. റിയോ ഡി ജനീറോയിൽ നടന്ന ജി-20 ഉച്ചകോടിയിൽ വെച്ച് അബുദാബി കിരീടാവകാശി ഷെയ്ഖ്...

പാതിവഴിയിൽ പൈലറ്റിൻ്റെ ഡ്യൂട്ടി കഴിഞ്ഞു; പെരുവഴിയിലായത് യാത്രക്കാർ

ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് പാതിവഴിയിൽ പൈലറ്റുമാർ ഇറങ്ങിപ്പോയതോടെ എയർ ഇന്ത്യ യാത്രക്കാർ വലഞ്ഞു. പാരിസിൽ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ...