ടൊവിനോ തോമസ് നായകനാകുന്ന ഓണം റിലീസ് ചിത്രം അജയൻ്റെ രണ്ടാം മോഷണത്തിൻ്റെ (എആർഎം)അ റിലീസ് താത്കാലികമായി തടഞ്ഞു. എറണാകുളം പ്രിൻസിപ്പൽ സബ് കോടതിയുടേതാണ് നടപടി. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി യുവിആർ മൂവീസ് നൽകിയ പരാതിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായത്.
ടൊവിനോയുടെ ബിഗ് ബജറ്റ് ചിത്രമാണിത്. ത്രീഡി ഫോര്‍മാറ്റിൽ അഞ്ച് ഭാഷകളിലായാണ് നിർമ്മാണം. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന പീരിയോഡിക്കല്‍ എന്റര്‍ടെയ്നറാണ് സിനിമ. ചിത്രത്തിൽ ടൊവിനോ തോമസ് ട്രിപ്പിൾ റോളിലെത്തുന്നുമുണ്ട്.
ലിസ്റ്റിൻ സ്റ്റീഫൻ്റെ മാജിക് ഫ്രെയിംസ് കമ്പനിയാണ് നിർമ്മാണം. നവാഗതനായ ജിതിൻ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ സുജിത് നമ്പ്യാരുടേതാണ്. തെന്നിന്ത്യന്‍ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് സിനിമയിലെ നായികമാർ.
ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി തുടങ്ങി വൻ താരനിരയും അജയൻ്റെ രണ്ടാം മോഷണത്തിൻ്റെ ഭാഗമാകുന്നുണ്ട്.