മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അമൃത നായർ. ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരം പിന്നീട് നിരവധി മിനിസ്ക്രീൻ പരമ്പരകളിലും വെബ് സീരിസിലും ഷോകളിലുമെല്ലാം പ്രത്യക്ഷപ്പെട്ടിരുന്നു.
അഭിനയത്തിന് പുറമെ മോഡലിങ്ങിലും തത്പരയായ അമൃത സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന തന്റെ പഴയ ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. 8 വർഷങ്ങൾക്ക് മുമ്പെടുത്ത ചിത്രമാണ് അമൃത ആരാധകരുമായി പങ്കിട്ടത്. ‘2016 മുതല്‍ 2024 വരെ. എന്ത് തരത്തിലുള്ള മാറ്റമാണ് നിങ്ങള്‍ക്ക് വരുത്താന്‍ നിങ്ങളാഗ്രഹിക്കുന്നത് അതാണ് നിങ്ങളെ വ്യത്യസ്തമാക്കുന്നത്’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ ഷെയര്‍ ചെയ്തത്.
എന്നാൽ, നടിയുടെ മാറ്റം കണ്ട് അമൃതയാണെന്ന് പോലും മനസിലാകുന്നില്ലെന്നാണ് ആരാധകരുടെ കമന്റ്. പഴയ ഫോട്ടോയിൽ ഇരുനിറവുള്ള മുഖവും നാടൻ ഹെയർ സ്റ്റൈലുമായി സാരി ചുറ്റി നിൽക്കുന്ന അമൃതയാണുള്ളത്. വളരെ സൂക്ഷിച്ച് നോക്കിയാൽ മാത്രമാണ് അമൃതയാണെന്ന് തിരിച്ചറിയാൻ കഴിയൂ എന്നതാണ് വാസ്തവം. ഇതോടെ വെളുക്കാനും സൗന്ദര്യം വെക്കാനുമായി അമൃത എന്താണ് ചെയ്തത് എന്നാണ് കൂടുതൽ പേരും ചോദിക്കുന്നത്.