വിവാഹ ജീവിതത്തോട് താല്പര്യമില്ലെന്ന് തുറന്നുപറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. വിവാഹം കഴിക്കില്ലെന്നും വിവാഹമെന്ന ആശയത്തിൽ വിശ്വാസമില്ലെന്നുമാണ് താരം വ്യക്തമാക്കിയത്. ചെറിയ പ്രായത്തിൽ വിവാഹം കഴിക്കാൻ തനിക്ക് വലിയ താത്പര്യമായിരുന്നുവെന്നും ഗുരുവായൂരിൽ വച്ച് വിവാഹം കഴിക്കണമെന്നത് സ്വപ്നമായിരുന്നുവെന്നും ഐശ്യര്യ കൂട്ടിച്ചേർത്തു.
‘വിവാഹ ജീവിതത്തോട് എനിക്ക് താത്പര്യമില്ല. എട്ടാമത്തെ വയസിലും 10-ാമത്തെ വയസിലും 25-ാം വയസിലും വിവാഹം എന്നത് സ്വപ്നമായിരുന്നു. ഗുരുവായൂരിൽ വച്ച് വിവാഹം കഴിക്കുന്നതുവരെ ഞാൻ ചിന്തിച്ചിട്ടുണ്ട്. വളർന്നപ്പോൾ ചിന്താഗതി മാറി. തനിക്ക് ചുറ്റുമുള്ള വിവാഹം കഴിച്ചവരെ നോക്കിയപ്പോൾ മിക്കയാളുകളും ഹാപ്പിയല്ല, ഒരുപാട് പേരിൽ കുറച്ചുപേർ മാത്രമായിരിക്കും ഇപ്പോഴും ഹാപ്പിയായിരിക്കുന്നത്.
ഇപ്പോൾ എനിക്ക് 34 വയസുണ്ട്. ഈ വർഷത്തിനിടയിൽ എനിക്കറിയാവുന്ന സന്തോഷത്തോടെ ജീവിക്കുന്ന ഒരു കുടുംബമാണുള്ളത്. അവർ മലയാളികൾ അല്ല. ബാക്കി എല്ലാവരിലും കോംപ്രമൈസുകളായിരുന്നു കണ്ടത്. അവർ ആരും പേഴ്സണൽ സ്പേസിൽ വളരുന്നില്ല. ബോധവും ബുദ്ധിയും വന്നപ്പോഴാണ് എനിക്ക് ഇത് ആവശ്യമില്ലെന്ന് മനസിലായത്’ എന്നാണ് ഐശ്വര്യ പറഞ്ഞത്.