സ്വന്തമായെഴുതിയ തിരക്കഥയുമായി സിനിമ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കാത്തിരിക്കുന്നവർക്ക് അവസരവുമായി നടൻ പ്രഭാസ്. ഇത്തരക്കാർക്ക് അവസരത്തിനായി പുതിയ വെബ്സൈറ്റാണ് താരം ആരംഭിച്ചിരിക്കുന്നത്. ദി സ്ക്രിപ്റ്റ് ക്രാഫ്റ്റ് എന്ന വെബ്സൈറ്റിൽ എഴുത്തുകാര്‍ക്ക് അവരുടെ തിരക്കഥയുടെ ആശയം പങ്കുവെക്കാൻ സാധിക്കും.
250 വാക്കുകളില്‍ ഒതുങ്ങുന്നതായിരിക്കണം ആശയം എന്നതാണ് നിബന്ധന. ഈ ആശയങ്ങള്‍ പ്രേക്ഷകര്‍ക്ക് വായിക്കാനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും ആശയത്തിന്റെ നിലവാരമനുസരിച്ച് റേറ്റിംഗ് നല്‍കാനും അവസരമുണ്ട്. ഏറ്റവും കൂടുതല്‍ റേറ്റിംഗ് ലഭിക്കുന്ന ചലച്ചിത്ര ആശയങ്ങള്‍ തെരെഞ്ഞെടുത്ത് സിനിമ ആക്കുകയും ചെയ്യും.
ബോക്സോഫീസിൽ ഉന്നത വിജയം നേടിയ പ്രഭാസ് ചിത്രങ്ങളായിരുന്നു ബാഹുബലിയും കല്‍ക്കിയും. കെട്ടുറപ്പുള്ള കഥാപശ്ചാത്തലവും ഗ്രാഫിക്സുമാണ് ഈ രണ്ട് ചിത്രങ്ങള്‍ക്കും ഉണ്ടായിരുന്നു. ഇത്തരം വൈവിധ്യമായ കഥകളോടുള്ള അഭിനിവേശമാണ് പുതിയ കഥകള്‍ കണ്ടെത്തുന്നതിനായി വെബ്സൈറ്റ് ആരംഭിക്കുന്നതിലേയ്ക്ക് പ്രഭാസിനെ എത്തിച്ചത്.