‘ആദിപുരുഷ് ടീമിനെ നിർത്തി കത്തിക്കണം’; ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി നടൻ മുകേഷ് ഖന്ന

Date:

Share post:

രാമായണത്തെ ആസ്പദമാക്കി ചിത്രീകരിച്ച ആദിപുരുഷ് സിനിമക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയിരിക്കുകയാണ് നടൻ മുകേഷ് ഖന്ന. ചിത്രത്തിലൂടെ രാമായണത്തെ പരിഹസിക്കുകയാണെന്നും അതിനാൽ ആദിപുരുഷ് ടീമിനെ അമ്പത് ഡിഗ്രി സെൽഷ്യസിൽ നിർത്തി കത്തിക്കണമെന്നും മുകേഷ് ഖന്ന പറഞ്ഞു.

‘ചിത്രത്തിന്റെ അണിയറപ്രവർത്തകർ രാമായണം വായിച്ചിട്ടില്ലെന്ന് ഞാൻ പറയും. കാരണം രാവണന് എന്തു അനുഗ്രഹമാണ് കിട്ടിയതെന്ന് പോലും ഇവർക്ക് അറിയില്ല. ചെറിയ അറിവ് പോലുമില്ലാത്തവരാണ് വലിയ കാര്യങ്ങൾ സംസാരിക്കുന്നത്. സിനിമ തികച്ചും അസംബന്ധമാണ്. ഇതിനൊരിക്കലും മാപ്പ് തരില്ല’ മുകേഷ് ഖന്ന പറഞ്ഞു.

ചിത്രത്തിലെ സംഭാഷണങ്ങൾ ബാലിശമാണെന്നും താരം വിമർശിച്ചു. ഇത്രയും വിവാദങ്ങൾ നടക്കുമ്പോഴും സംവിധായകൻ ഓം റൗട്ടും തിരക്കഥാകൃത്ത് മനോജ് ശുക്ലയും മുഖം മറക്കാനായി മൗനം പാലിക്കുമെന്നാണ് വിചാരിച്ചത്. എന്നാൽ അവർ ചെയ്യുന്നതോ മുന്നോട്ടു വന്ന് ഇതിനെ വിശദീകരിക്കുന്നു. ഇത് സനാതന ധർമ്മത്തിന് വേണ്ടി ഒരുക്കിയ ചിത്രമാണെന്നാണ് അവർ പറയുന്നത്. എന്നാൽ ഞങ്ങളുടെ സനാതന ധർമ്മത്തിൽ നിന്ന് വ്യത്യസ്തമാണോ നിങ്ങളുടെത് എന്നും അദ്ദേഹം ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...