‘എന്നെ ഉലകനായകൻ എന്ന് വിളിക്കരുത്, കലാകാരൻ കലയേക്കാൾ വാഴ്ത്തപ്പെടാൻ പാടില്ല’; പത്രക്കുറിപ്പിറക്കി കമൽഹാസൻ

Date:

Share post:

ഇന്ത്യൻ സിനിമയിലെ ഇതിഹാസതാരമാണ് കമൽഹാസൻ. ഉലകനായകൻ എന്ന വിശേഷണം പൂർണമായും ചേരുന്ന താരം അഭിനയത്തിന് പുറമെ സിനിമയുടെ എല്ലാ മേഖലയിലും തന്റെ മികവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ഒരു പത്രക്കുറിപ്പാണ് ചർച്ചയായിരിക്കുന്നത്. തന്നെ ഇനി ‘ഉലകനായകൻ’ എന്ന് വിളിക്കരുതെന്നാണ് കമൽഹാസൻ പറയുന്നത്. കലാകാരൻ കലയേക്കാൾ വാഴ്ത്തപ്പെടാൻ പാടില്ലെന്ന നടൻ്റെ വിശ്വാസമാണ് ഇതിന് പിന്നിലെന്നും താരം വ്യക്തമാക്കി.

ഇനി മുതൽ തന്നെ കമൽഹാസനെന്നോ കമലെന്നോ കെ.എച്ച് എന്നോ മാധ്യമങ്ങളും ആരാധകരും സഹപ്രവർത്തകരും പാർട്ടി അംഗങ്ങളും വിശേഷിപ്പിക്കണമെന്നാണ് താരം പറയുന്നത്. മഹത്തായ ഒരു കലയുടെ വിദ്യാർത്ഥി മാത്രമാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമൽഹാസന്റെ പത്രക്കുറിപ്പിന്റെ പൂർണരൂപം;

“വണക്കം, എന്നെ “ഉലകനായകൻ’ പോലെയുള്ള പേരുകൾ വിളിക്കുന്നതിൽ എനിക്ക് എന്നെന്നും നിങ്ങളോട് ആഴത്തിലുള്ള കൃതജ്‌ഞത തോന്നാറുണ്ട്. പ്രിയപ്പെട്ടവരും ബഹുമാന്യരായ സഹപ്രവർത്തകരും ആരാധകരും നൽകിയ അത്തരം അംഗീകാരങ്ങൾ ഞാൻ അംഗീകരിക്കുന്നു, നിങ്ങൾക്ക് എന്നോടുള്ള സ്നേഹം എന്നെ ഇപ്പോഴും വിനയാന്വിതനാക്കുകയും ഞാൻ ഒരുപാട് സന്തോഷിക്കുകയും ചെയ്തിട്ടുണ്ട്.

സിനിമ എന്ന കല ഒരു വ്യക്തിയിൽ മാത്രം ചുറ്റപ്പെട്ടു നിൽക്കുന്നതല്ല, ആ മഹത്തായ കലയുടെ ഒരു വിദ്യാർഥി മാത്രമായ ഞാൻ എന്നേക്കും എന്നെത്തന്നെ പരിഷ്കരിക്കാനും പഠിക്കാനും വളരാനും ആഗ്രഹിക്കുന്നു. മറ്റേതൊരു സർഗാത്മക ആവിഷ്കാര രൂപത്തെയും പോലെ സിനിമയും എല്ലാവർക്കും അവകാശപ്പെട്ടതാണ്. എണ്ണമറ്റ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്‌ധരുടെയും പ്രേക്ഷകരുടെയും സഹകരണമാണ് മനുഷ്യരാശിയുടെ വൈവിധ്യമാർന്നതും സമ്പന്നവും എക്കാലവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ കഥകളുടെ യഥാർഥ പ്രതിഫലനമായി സിനിമയെ മാറ്റുന്നത്.

കലാകാരൻ കലയേക്കാൾ വാഴ്ത്തപ്പെടാൻ പാടില്ലെന്നാണ് എൻ്റെ എളിയ വിശ്വാസം. എൻ്റെ അപൂർണതകളെക്കുറിച്ചും എന്നെ മെച്ചപ്പെടുത്താനുള്ള എൻ്റെ പ്രയത്നങ്ങളെക്കുറിച്ചും നിരന്തരം ബോധവാനായി നിലകൊള്ളാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ ഒരുപാട് ഗഹനമായ മനനത്തിനു ശേഷം ‘ഉലകനായകൻ’ പോലെയുള്ള ശീർഷകങ്ങളോ വിശേഷണങ്ങളോ ഇനി വേണ്ട എന്ന് തീരുമാനിക്കാനും അത് മാന്യമായി നിരസിക്കാനും ഞാൻ നിർബന്ധിതനാവുകയാണ്.

എൻ്റെ എല്ലാ ആരാധകരും, മാധ്യമങ്ങളും, സിനിമാ സാമുദായിക അംഗങ്ങളും, പാർട്ടി കേഡറും, ഇന്ത്യയിലെ സഹോദരീസഹോദരന്മാരും ഇനി മുതൽ എന്നെ കമൽഹാസൻ എന്നോ കമൽ എന്നോ കെഎച്ച് എന്നോ മാത്രം വിളിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.

കാലങ്ങളായി നിങ്ങൾ എന്നോട് കാണിക്കുന്ന സ്നേഹത്തിനും ആത്മാർഥതയ്ക്കും നന്ദി. സിനിമയെന്ന മനോഹരമായ ഈ കലാരൂപത്തിനു മുന്നിൽ എല്ലാവരും സമന്മാരായിരിക്കണമെന്നും നമുക്കിടയിൽ വലിപ്പച്ചെറുപ്പങ്ങൾ ഉണ്ടായിരിക്കരുതെന്നുമുള്ള എന്റെ വിനയപൂർവമായ ആഗ്രഹമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ കാരണം. എൻ്റെ വേരുകളോടും ലക്ഷ്യങ്ങളോടും വിശ്വസ്‌തത പുലർത്താനും നിങ്ങളുടെ സ്നേഹത്തിന് ഇനിയും പാത്രമാകാനും ഞാൻ ആഗ്രഹിക്കുന്നു.

എന്നെന്നും നിങ്ങളുടെ മാത്രം കമലഹാസൻ”

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...

പുതിയ പുസ്തകങ്ങളുമായി ഷാർജ പുസ്തക മേള; ‘തീയൊരുവൾ’ പ്രകാശിപ്പിച്ചു

വായനക്കാർക്കായി പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് ഷാർജ രാജ്യാന്തര പുസ്തക മേള. പുസ്തക മേള ആരംഭിച്ചതുമുതൽ നിരവധി പുസ്തകങ്ങളാണ് ദിനംപ്രതി പ്രകാശനം ചെയ്യപ്പെടുന്നത്. വേദിയിൽ വെച്ച്...