നൂറ് കോടി ക്ലബ്ബിൽ ഇടംനേടാനൊരുങ്ങി മോഹൻലാലിൻ്റെ ‘നേര്‘. പുതുവർഷത്തിലും തിയേറ്ററുകളിൽ ഹൗസ്ഫുള്ളായാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. റിലീസ് ചെയ്ത് മൂന്നാം ആഴ്ചയാണ് സിനിമ 80 കോടി കലക്‌ഷൻ പിന്നിട്ടത്.
ക്രിസ്മസ് റിലീസ് ആയി ഡിസംബർ 21-നാണ് നേര് റിലീസ് ചെയ്തത്. 2023-ലെ അവസാന മലയാളം ഹിറ്റ് എന്ന പേരും ജീത്തു ജോസഫിന്റെയും മോഹൻലാലിന്റെയും കൂട്ടുകെട്ടിൽ പിറന്ന നേരിന് തന്നെയാണ്. റിലീസിന് 200 തിയേറ്ററുകളിൽ മാത്രം പ്രദർശനം നടത്തിയിരുന്ന ചിത്രം ഇപ്പോൾ 350 സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്.
#Neru Worldwide Gross Collection – 80 Crores GBOC 💥💥💥
Come Back Done & Dusted with Gigantic Blockbuster.#Mohanlal @Mohanlal pic.twitter.com/7b84etsy3W
— Southwood (@Southwoodoffl) January 7, 2024
കോടതിയും വ്യവഹാരവും നിയമയുദ്ധവുമൊക്കെ തികച്ചും യാഥാർത്ഥ്യമായി അവതരിപ്പിക്കുന്ന ഒരു ലീഗൽ ത്രില്ലർ ചിത്രമാണ് നേര്. ചിത്രത്തിൽ അഭിഭാഷകനായെത്തിയ മോഹൻലാലിൻ്റെ ത്രസിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിൻ്റെ വിജയമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അതോടൊപ്പം അനശ്വര രാജൻ്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനവും സിദ്ദീഖിന്റെ കയ്യടി നേടിയ അഭിനയവും ചിത്രത്തിന്റെ വിജയത്തിന് കാരണമായെന്നാണ് റിപ്പോർട്ട്.